പാകിസ്ഥാന്റെ അതിര്‍ത്തി ലംഘിച്ച് ആക്രമണം... നിയന്ത്രണരേഖയില്‍ ഇന്ത്യ ബങ്കറുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

പാകിസ്ഥാന് അതിര്‍ത്തി ലംഘിച്ച് ആക്രമണങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണരേഖയില്‍ ഇന്ത്യ ബങ്കറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ജമ്മു കാഷ്മീരിലെ രാജോരിയിലാണ് ബങ്കറുകള്‍ നിര്‍മിക്കുന്നത്. രാജോരിലെ ജനജീവിതം ദുസഹമായ സാഹചര്യത്തിലാണ് ബങ്കറുകളുടെ നിര്‍മാണമെന്നും 102 ബങ്കറുകള്‍ ഇതിനോടകം നിര്‍മിച്ചുവെന്നും രാജോരി ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ മുഹമ്മദ് അജാസ് പറഞ്ഞു.
കുറച്ചു ബങ്കറുകളുടെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവയുടെ നിര്‍മാണം പുരോഗമിച്ചുവരികയാണ്. പ്രദേശവാസികളുടെ രക്ഷാര്‍ഥമാണ് ബങ്കറുകള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഷ്മീരില്‍ 1,252 ബങ്കറുകള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























