ഇന്ത്യൻ രാഷ്ട്രീയത്തിൽ എക്കാലത്തും നിർണായകമായതാണ് ദളിത് വോട്ട് ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എങ്ങനെയും വോട്ട് പിടിക്കുക എന്ന ലക്ഷ്യവുമായി ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എങ്ങനെയും വോട്ട് പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനുവേണ്ടി എല്ലാ വോട്ട് ബാങ്കുകളെയും കയ്യിലെടുക്കാനുള്ള മുന്നൊരുക്കത്തിലാണ് ബിജെപി. ദളിത് പക്ഷത്തിന്റെ വോട്ട് പിടിക്കാനാണ് ബിജെപിയുടെ നീക്കം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ എക്കാലത്തും നിർണായകമായതാണ് ദളിത് വോട്ട്. ബിജെപിയെ പോലുള്ള ഒരു പാർട്ടിക്ക് വീണ്ടും അധികാരത്തിലെത്തണമെങ്കിൽ ദളിത് വോട്ട് നിർണായകമാണ്. പ്രത്യേകിച്ചും സർക്കാരിനെതിരെ ദളിത് വിഭാഗത്തിനുള്ള കടുത്ത അമർഷം പ്രതികൂലമായി മാറാനുള്ള സാധ്യത നിലനിൽക്കെ അത് മായ്ക്കാൻ വേണ്ടി പുതിയ തന്ത്രങ്ങളുമായി രംഗത്ത് വരുകയാണ് മോദിയും കൂട്ടരും. പട്ടിക വിഭാഗങ്ങൾക്ക് എതിരായ ആക്രമണം തടയുന്നതിനുള്ള ബില്ല് അതെ രീതിയിൽ നിലനിർത്തുന്നതിന് വേണ്ടി ഇന്ന് ലോക്സഭയിലേക്ക് പരിഗണിക്കും. ഈ നിയമം ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപെടത്തണമെന്ന് പ്രതിപക്ഷം ആവശ്യപെടുന്നു. ഇതിനെപ്പറ്റിയുള്ള സർക്കാരിന്റെ നിലപാട് അറിഞ്ഞതിനു ശേഷം മാത്രമേ ബില്ലിനെ അനുകൂലിക്കാനോ വേണ്ടയോ എന്ന് കോൺഗ്രസും ഇടത് പക്ഷവും തീരുമാനിക്കുകയുള്ളു.
വരുന്ന തെരഞ്ഞെടുപ്പ് ലക്‌ഷ്യം കണ്ടുകൊണ്ടാണ് ബിജെപി പുതിയ നീക്കം നടത്തുന്നത്. എന്നാൽ ഇത് മുൻകൂട്ടിക്കണ്ട പ്രതിപക്ഷം ബില്ലിലൂടെ ദളിത് പിന്തുണ വീണ്ടെടുക്കാനുള്ള സർക്കാർ ശ്രമത്തിന് ആപ്പ് വയ്ക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒൻപതാം പട്ടികയിൽ ഉൾപെടുത്തുക എന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നത്. ഒൻപതാം പട്ടികയിൽ ഉൾപെടുത്തിയാൽ കോടതിക്ക് ഇടപെടാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ വാദം. ലോക്സഭയിൽ ബിജെപിക്ക് അനായാസം ബിൽ പാസാക്കിയെടുക്കാമെങ്കിലും രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് നിർണായകമാണ്. കേന്ദ്രസർക്കാരും പ്രതിപക്ഷവും തമ്മിൽ വീണ്ടുമൊരു ഏറ്റുമുട്ടലിലേക്ക് പോകുന്നു എന്നാണ് സൂചനകൾ.
https://www.facebook.com/Malayalivartha


























