ഭാര്യയോട് പാചകം നന്നാക്കാന്‍ പറയുന്നതോ വീട്ടിലെ ജോലികള്‍ ചെയ്യണമെന്ന് പറയുന്നതോ മോശം പെരുമാറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി

ഭാര്യയോട് പാചകം നന്നാക്കാന്‍ പറയുന്നതോ വീട്ടിലെ ജോലികള്‍ ചെയ്യണമെന്ന് പറയുന്നതോ മോശം പെരുമാറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. പതിനേഴ് വര്‍ഷം മുന്‍പ് നടന്ന ഒരു ആത്മഹത്യ കേസില്‍ യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാപിതാക്കളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് നടത്തിയ വിധിയിലാണ് കോടതിയുടെ നിരീക്ഷണം.
ഭര്‍തൃവീട്ടുകാരുടെ മോശം പെരുമാറ്റംകൊണ്ടും ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന സംശയം മൂലവുമാണ് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. നന്നായി പാചകം ചെയ്യണമെന്നും വീട്ടുജോലികള്‍ കൃത്യമായി ചെയ്യണമെന്നും ഭര്‍തൃവീട്ടുകാര്‍ യുവതിയോട് ആവശ്യപ്പെട്ടു എന്നത് അവളോട് മോശമായി പെരുമാറി എന്ന് പറയാന്‍ കഴിയില്ലെന്നാണ് കോടതിയുടെ നിലപാട്. ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്ന വിധത്തില്‍ പെരുമാറി എന്നതിനു കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ അവിഹിതബന്ധത്തിനുള്ള ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ജസ്റ്റീസ് സാരംഗ് കോട്‌വാള്‍ ചൂണ്ടിക്കാട്ടി.
ആരോപണ വിധേയരായ വിജയ് ഷിന്‍ഡെയേയും മാതാപിതാക്കളെയും കോടതി വെറുതെ വിട്ടു. 1998ലാണ് വിജയും ഭാര്യയും വിവാഹിതരായത്. പാചകത്തേയും വീട്ടുജോലികളെയും ചൊല്ലി ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും യുവതിയുമായി നിരന്തരം വഴക്കിട്ടിരുന്നുവെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. 2001 ജൂണ്‍ അഞ്ചിനാണ് യുവതി ആത്മഹത്യ ചെയ്തത്. അതിനു മണിക്കൂറുകള്‍ക്കു മുന്‍പ് അവളുടെ മുത്തശ്ശിയും അമ്മാവനും ഭര്‍തൃവീട്ടില്‍ എത്തിയിരുന്നു. ഈ സമയം വിജയ് ഭാര്യയുമായി വഴക്കിടുന്നതാണ് കണ്ടതെന്നും അവര്‍ തിരിച്ചുപോയി കുറച്ചുകഴിഞ്ഞപ്പോള്‍ യുവതി ആത്മഹത്യ ചെയ്ത വിവരമാണ് ലഭിച്ചതെന്നും പറയുന്നു.
എന്നാല്‍ മരണത്തിന്റെ പിറ്റേന്ന് യുവതിയുടെ വീട്ടുകാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ സാക്ഷികളായ ഇവര്‍ വീട്ടിലെ എന്തെങ്കിലും പ്രശ്‌നത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആര്‍ പിന്‍ബുദ്ധിയാണെന്ന് വിചാരണ കോടതിയുടെ നിലപാട് ശരിയാണ്. കുടുംബവഴക്ക് നടന്നിരിക്കാം, എന്നാല്‍ അത് ആത്മഹത്യയിലേക്ക് നയിക്കാനുള്ള മതിയായ കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha


























