രജനീകാന്ത് എ ഐ ഡി എം കെയിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല ; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന്‍ രജനീകാന്ത് എഐഡിഎംകെയില്‍ ചേർന്നേക്കുമെന്ന് തമിഴ്‌നാട് മന്ത്രി കെ.പാണ്ഡ്യരാജൻ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ താര പര്യവേഷമുള്ള ഒരു നേതാവില്ല. ജയലളിതയുടെ മരണവും കരുണാനിധിയുടെ ആശുപത്രി വാസവുമെല്ലാം തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ശോഭ കെടുത്തുന്നു ഈ അവസരത്തിലാണ് രജനീകാന്തിന്റെയും കമൽഹാസന്റെയും രംഗപ്രവേശനം. രജനീകാന്ത് തമിഴ് രാഷ്ട്രീയ പാരമ്പര്യത്തിലേക്ക് പോകുമെന്ന് തന്നെയാണ് നിലവിലെ സൂചന.
സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ആകാംഷയോടുകൂടിയാണ് എല്ലാവരും നോക്കികണ്ടത്ത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം എന്താകുമെന്ന് കാത്തിരുന്നു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം നടക്കുന്നതിനു മുൻപ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ചെന്നൈയിലേക്ക് വരുന്നു എന്ന് അറിയപെട്ടപ്പോൾ ഏവരും ആശങ്കയിലായി. കാലങ്ങളായി രജനി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും രജനി തമിങോഴ്‌നാട്ടിൽ ബിജെപിയുടെ ശക്തിയായി മാറുമെന്ന് വാദിച്ചവരും കുറവല്ല. എന്നാൽ ഇപ്പോൾ രജനി എഐഡിഎംകെയില്‍ ചേർന്നേക്കുമെന്നാണ് സൂചന.എംജിആറിന്റെ ഭരണം തിരികെ കൊണ്ടുവരികയാണു തന്റെ ലക്ഷ്യമെന്നു രജനീകാന്ത് നേരത്തേ പൊതുയോഗത്തില്‍ പറഞ്ഞിരുന്നു.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന്‍ രജനീകാന്ത് എഐഡിഎംകെയില്‍ ചേർന്നേക്കുമെന്ന് തമിഴ്‌നാട് മന്ത്രി കെ.പാണ്ഡ്യരാജൻ. രജനീകാന്ത് എ ഐ ഡി എം കെയിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
എന്നാല്‍, പ്രസ്താവന മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും വിവാദമാവുകയും ചെയ്തതോടെ മന്ത്രി മലക്കം മറിഞ്ഞു. രജനീകാന്ത് ഇതുവരെ വെളിപ്പെടുത്തിയ രാഷ്ട്രീയം അണ്ണാഡിഎംകെ ആശയങ്ങളുമായി യോജിച്ചു പോകുന്നതാണ്. അതിനാല്‍ അദ്ദേഹത്തിനു പാര്‍ട്ടിയില്‍ ചേരാവുന്നതാണെന്നു മാത്രമാണു താന്‍ ഉദ്ദേശിച്ചതെന്നു മന്ത്രി പിന്നീട് വിശദീകരിച്ചു.
https://www.facebook.com/Malayalivartha


























