പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും എന്ത് കൊണ്ടാണ് മൗനംപാലിക്കുന്നത് ; ജനാധിപത്യ രീതിയിലൂടെ അധികാരം പിടിച്ച് ഫാസിസം നടപ്പിലാക്കിയ ഹിറ്റ്ലറുടെ രീതിയാണ് മോദിക്ക് ; രൂക്ഷമായ ഭാഷയിൽ വിമർശനവുമായി സ്വാമി അഗ്നിവേശ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സ്വാമി അഗ്നിവേശ്. തനിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പച്ഛാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നരേന്ദ്രമോദിയുടെയും ബിജെപിയുടെയും അറിവോടുകൂടിയാണ് തനിക്ക് നേരെ ആക്രമണം നടന്നതെന്ന് അഗ്നിവേശ് പറഞ്ഞു. തനിക്കെതിരെ നടന്ന അക്രമണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അഗ്നിവേശ്.
ആൾക്കൂട്ടം ആക്രമിച്ച കേസിൽ 18 ദിവസമായിട്ടും കുറ്റക്കാരെ അറസ്റ്റു ചെയ്യാത്തതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സാമൂഹികപ്രവർത്തകൻ സ്വാമി അഗ്നിവേശ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാജീവ്ഗാന്ധി ഇൻസ്റ്റിട്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് സ്വാമി അഗ്നിവേശ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്നെ ആക്രമിച്ചവരെ ഇതുവരെ തിരിച്ചറിയുകയോ പിടികൂടുകയോ ചെയ്തിട്ടില്ല. പോലീസിന്റെ അന്വേഷണം നീതിയുക്തമല്ല. കരുതികൂട്ടിയുള്ള ചെയ്തികളാണ് ഇതെല്ലാം. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും എന്ത് കൊണ്ടാണ് മൗനംപാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജൂലായ് 17-ന് ജാർഖണ്ഡിലെ പക്കുരിലാണ് അദ്ദേഹത്തിനു നേരെ യുവമോർച പ്രവർത്തകർ ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha


























