രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ഒന്‍പതിന്

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ഒന്‍പതിന് നടക്കും.രാജ്യസഭാ അദ്ധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പി.ജെ. കുര്യന്‍ വിരമിച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. ജൂലൈ ഒന്നിനാണ് പിജെ കുര്യന്‍ വിരമിച്ചത്.
നിലവില്‍ രാജ്യസഭയിലും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപിക്കു മറ്റ് മുന്നണികളുടെ പിന്തുണ കൂടി ആവശ്യമാണ്. ടിഡിപിയും ശിവസേനയും ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാവും. അതേസമയം, പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കോണ്‍ഗ്രസ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് നീക്കമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























