ബിജെപിയുമായി ആശയപരമായ വ്യത്യാസങ്ങളുണ്ട് എന്നാല്‍ ശത്രുതയില്ല ; എല്ലാ അഭിനേതാക്കളുടെയും അദ്ധ്യാപകനാണ് കലൈഞ്ജർ എന്ന് കമല്‍ഹാസന്‍

ബിജെപിയുമായി ശത്രുതയില്ലെന്നും ആശയപരമായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. അതേസമയം ഇതുവരെ ഏതെങ്കിലും പാര്‍ട്ടിയുമായി ഒന്നിക്കണമോയെന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.
ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയുമായി ആശയപരമായ വ്യത്യാസങ്ങളുണ്ട് എന്നാല്‍ ശത്രുതയില്ല. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക ശ്രമിച്ചെങ്കിലും സമയം കിട്ടിയില്ല. അന്തരിച്ച് തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിക്ക് കമല്‍ഹാസന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എല്ലാ അഭിനേതാക്കളുടെയും അദ്ധ്യാപകനാണ് കലൈഞ്ജർ എന്ന് കമല്‍ഹാസന്‍ വിശേഷിപ്പിച്ചു.
https://www.facebook.com/Malayalivartha

























