തീര്‍ത്ഥാടകന്റെ ശരീരത്തില്‍ കാര്‍ ഉരസി; ഇരുപതോളം തീര്‍ത്ഥാടകര്‍ ചേര്‍ന്ന് ഒരു കാര്‍ മുഴുവന്‍ അടിച്ചു തകര്‍ത്തതിനു ശേഷം കാര്‍ മറിച്ചിട്ടു

ന്യൂഡല്‍ഹിയില്‍ തീര്‍ഥയാത്ര അലങ്കോലമാക്കിയെന്ന് ആരോപിച്ച് കണ്‍വാര്‍ തീര്‍ഥാടകര്‍ കാര്‍ അടിച്ചു തകര്‍ത്തു. വെസ്റ്റ് ഡല്‍ഹിയിലെ മോട്ടി നഗറിലാണ് സംഭവം. തീര്‍ഥാടകരില്‍ ഒരാളുടെ ദേഹത്ത് കാര്‍ ഉരസിയെന്ന് ആരോപിച്ചായിരുന്നു അക്രമം.
ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം കാര്‍ തള്ളി മറിച്ചിട്ടു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പോലീസുകാര്‍ തീര്‍ഥാടകരോട് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാറിലുണ്ടായിരുന്ന പുരുഷനോടും സ്ത്രീയോടും സംഘം വാക്കേറ്റത്തിലേര്‍പ്പെട്ടു.
കാറില്‍ നിന്ന് ഇറങ്ങിവന്ന പുരുഷന്‍ ഒരു തീര്‍ഥാടകന്റെ മുഖത്തടിച്ചതോടെ പ്രശ്‌നം വഷളായി. ഇതോടെ കാറില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. ഇരുപതോളം പേര്‍ ചേര്‍ന്നാണ് കാര്‍ അടിച്ചുതകര്‍ത്തത്.
https://www.facebook.com/Malayalivartha

























