സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ എൻ.ഡി.എയ്ക്ക് ആശ്വാസം നൽകി ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ഐക്യ ജനതാദൾ എം.പി ; ഹരിവന്‍ഷ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷൻ

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവന്‍ഷ് നാരായണ്‍ സിംഗിന് ജയം. 122 വോട്ടാണ് ഹരിവന്ഷിന് കിട്ടിയത്. പ്രതിപക്ഷ സ്ഥാനാര്‍ഥി ബി.കെ. ഹരിപ്രസാദ് 98 വോട്ടുകള്‍ നേടി.
245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടാണ്. പി.ജെ കുര്യന്‍ വിരമിച്ചശേഷം ഡെപ്യൂട്ടി ചെയര്‍മാന്റെ സ്ഥാനം 2018 ജൂണ്‍ മുതല്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























