മറിന കടല്‍ക്കരയിലെ കരുണാനിധി സമാധിയില്‍ സന്ദര്‍ശകരുടെ ഒഴുക്ക്

മറിന കടല്‍ക്കരയിലെ കരുണാനിധി സമാധിയില്‍ സന്ദര്‍ശക പ്രവാഹം. ബുധനാഴ്ച വൈകുന്നേരം അണ്ണാ സമാധിയുടെ സമീപം കരുണാനിധിയുടെ ഭൗതികശരീരം സംസ്‌കരിച്ചത് മുതല്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും മറീനയിലേക്ക് ഒഴുകുകയാണ്.
കരുണാനിധിയുടെ മകനും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍ വ്യാഴാഴ്ച ഉച്ചക്ക് 12ന് സമാധിയിലെത്തി പുഷ്പചക്രമര്‍പ്പിച്ചു. സ്റ്റാലിനൊപ്പം മുന്‍ കേന്ദ്രമന്ത്രി എ. രാജയടക്കമുള്ള ഡി.എം.കെ നേതാക്കളുമുണ്ടായിരുന്നു. സമാധിയില്‍ കരുണാനിധിയുടെ പടംവെച്ച് പൂക്കളാല്‍ അലങ്കരിച്ചിരുന്നു.
നേരത്തേ കവി വൈരമുത്തു, ബിഷപ് എസ്‌റ സദ്ഗുണം, നടി ധൃഷ, എഴുത്തുകാരന്‍ മനുഷ്യപുത്രന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. സമാധിക്ക് ചുറ്റും താല്‍ക്കാലിക വേലി നിര്‍മിച്ചിട്ടുണ്ട്. പൊലീസ് കാവലുമുണ്ട്. സമാധിക്ക് ചുറ്റും നടപ്പാതയും മേല്‍ക്കൂരയും നിര്‍മിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























