ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്ന് സുരക്ഷാ സേന വന്‍ ആയുധശേഖരം കണ്ടെടുത്തു

ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്ന് സുരക്ഷാ സേന വന്‍ ആ!യുധശേഖരം കണ്ടെടുത്തു. പൂഞ്ചിലെ മാന്‍ഡി തെഹ്‌സിലില്‍ നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ പിടികൂടിയത്. കരസേനാ വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു എകെ 56 തോക്ക്, 9 എംഎം പിസ്റ്റളുകള്‍, തോക്കുകളില്‍ തിരകള്‍ അടക്കിയ മാഗസിനുകള്‍, വെടിയുണ്ടകള്‍, ഗ്രനേഡുകള്‍ തുടങ്ങിയവയാണ് പിടികൂടിയത്. വന്‍ ഭീകരാക്രമണങ്ങള്‍ക്കുള്ള പദ്ധതിയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു.
https://www.facebook.com/Malayalivartha

























