സ്‌കൂളിനുള്ളില്‍വെച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്രൂര പീഡനത്തിനിരയാക്കി; മനസാക്ഷിയെ നടുക്കിയ സംഭവത്തിൽ പിടിയിലായത് സ്കൂൾ ജീവനക്കാരൻ

ഡൽഹിയിൽ ആറ് വയസുകാരിയെ സ്‌കൂളിനുള്ളില്‍വെച്ച് പീഡനത്തിനിരയാക്കിയ സ്കൂൾ ഇലക്ട്രീഷ്യൻ പോലീസ് പിടിയിലായതായി റിപ്പോർട്ടുകൾ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് തന്റെ ക്രൂരതയ്ക്ക് ഇയാൾ ഇരയാക്കിയത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ക്ലാസ് അവസാനിച്ചതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാനിറങ്ങിയ കുട്ടിയെ വായ മൂടി സ്‌കൂള്‍ പരിസരത്തുള്ള കുടിവെള്ള പമ്പിനടുത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം ഇയാൾ പീഡിപ്പിക്കുകയായിരുന്നു. തിരികെ വീട്ടില്‍ എത്തിയ കുട്ടിയില്‍ രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതേത്തുടർന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ ജീവനക്കാരെയെല്ലാം അണിനിരത്തി നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ഡല്‍ഹിയിലെ ഒരു ചേരിയിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. മൂത്ത സഹോദരിയും ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























