കേരളത്തിലെ മഴക്കെടുതി; ഇതിനോടകം മരിച്ചത് 29 പേര്‍; നാലുപേരെ കാണാതായി; 21 പേര്‍ക്ക് പരിക്ക്; 53,501 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍; പല സ്ഥലങ്ങളും ഒറ്റപ്പെട്ടു എറണാകുളത്ത് രക്ഷാ പ്രവര്‍ത്തനം സജീവം

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 29 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലുപേരെ കാണാതായതായും വിവരം ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 10ന് വൈകിട്ട് നാലു മണി വരെയുള്ള കണക്കനുസരിച്ച് 25 പേര്‍ മണ്ണിടിച്ചിലിലും നാലു പേര്‍ മുങ്ങിയുമാണ് മരിച്ചത് പാലക്കാടും എറണാകുളത്തുമാണ് രണ്ടു പേര്‍ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയില്‍ 12 ഉം കോഴിക്കോട് ഒന്നും കണ്ണൂരില്‍ രണ്ടും വയനാട്ടില്‍ നാലും പേര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇടുക്കിയില്‍ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേര്‍ക്ക് പരിക്കേറ്റു.
സംസ്ഥാനത്ത് ആരംഭിച്ച 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12240 കുടുംബങ്ങളിലെ 53501 പേര്‍ കഴിയുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലു മണി വരെയുള്ള കണക്കാണിത്. ആലപ്പുഴയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെയാണിത്. എറണാകുളത്ത് 68 ക്യാമ്പുകളിലായി 2795 കുടുംബങ്ങളിലെ 9476 പേര്‍ കഴിയുന്നു.
മലപ്പുറത്ത് 13 ക്യാമ്പുകളില്‍ 1050 പേര്‍ കഴിയുന്നുണ്ട്. ഇടുക്കിയില്‍ പത്ത് ക്യാമ്പുകളില്‍ 533 പേരുണ്ട്. കോഴിക്കോട് 848 പേര്‍ പതിനെട്ട് ക്യാമ്പുകളില്‍ കഴിയുന്നു. കണ്ണൂരില്‍ പത്ത് ക്യാമ്പുകളിലായി 539 പേരുണ്ട്. തൃശൂരില്‍ 13 ക്യാമ്പുകളില്‍ 1029 പേര്‍ താമസിക്കുന്നു. വയനാട് 113 ക്യാമ്പുകളിലായി 7367 പേര്‍ കഴിയുന്നു. പാലക്കാട് 19 ക്യാമ്പുകളില്‍ 3000 പേരുണ്ട്. കനത്തമഴയില്‍ സംസ്ഥാനത്ത് 71 വീടുകള്‍ ഭാഗികമായും 29 വീടുകള്‍ പൂര്‍ണമായും നശിച്ചു.
എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളില്‍ കോസ്റ്റ് ഗാര്‍ഡ് സംഘം ദുരിതാശ്വാസ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചെല്ലപട്ടണത്ത് പതിനാലംഗ സംഘവും ആലുവയില്‍ 12 അംഗം സംഘവും പ്രവര്‍ത്തിക്കുന്നു. മറ്റൊരു സംഘം ബേപ്പൂരില്‍ നിന്ന് മുനമ്പത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു ടീമിനെ കൊച്ചിയില്‍ അടിയന്തരസാഹചര്യം നേരിടുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























