കരുണാനിധി അന്തരിച്ച സാഹചര്യത്തില്‍ ഡി.എം.കെ അധ്യക്ഷ സ്ഥാനത്തേക്ക് എം.കെ. സ്റ്റാലിന്

കരുണാനിധി അന്തരിച്ച സാഹചര്യത്തില്‍ മകനും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍ ഡി.എം.കെ അധ്യക്ഷ സ്ഥാനമേറ്റെടുക്കും. ഇതോടെ പാര്‍ട്ടിയില്‍ അവസാനവാക്ക് ഇനി സ്റ്റാലിന്‍േറതായിരിക്കും. 49 വര്‍ഷം കരുണാനിധിയായിരുന്നു പാര്‍ട്ടിയെ നയിച്ചത്. ആഗസ്റ്റ് 14ന് അടിയന്തര പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗം ചേരുമെന്ന് ജനറല്‍ സെക്രട്ടറി പ്രഫ. കെ. അന്‍പഴകന്‍ അറിയിച്ചു.
അര നൂറ്റാണ്ടിനിടെ കരുണാനിധിയില്ലാത്ത ആദ്യ പാര്‍ട്ടി പ്രവര്‍ത്തക സമിതിയാണ് ചേരുന്നത്്. കരുണാനിധിക്ക് അനുശോചനം രേഖപ്പെടുത്തുന്നതിനാണ് യോഗം ചേരുന്നതെന്ന് സ്റ്റാലിന്‍ അറിയിച്ചു. എന്നാല്‍, ഈ യോഗത്തില്‍ സ്റ്റാലിനെ പാര്‍ട്ടി അധ്യക്ഷനായി ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
കരുണാനിധി വിശ്രമത്തിലായ 2017 ജനുവരിയിലാണ് സ്റ്റാലിനെ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. വിമര്‍ശകര്‍ 'മക്കള്‍ രാഷ്ട്രീയം' എന്ന് പറയുന്നുണ്ടെങ്കിലും പടിപടിയായാണ് സ്റ്റാലിന്‍ ഓരോ പദവിയിലുമെത്തിയത്. കരുണാനിധിയുടെ മൂത്ത മകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അളഗിരിയെ പുറത്താക്കിയതിനാല്‍ സ്റ്റാലിന് പാര്‍ട്ടിയില്‍ കാര്യമായ എതിര്‍പ്പുണ്ടായിരുന്നില്ല.
കരുണാനിധി പിന്നീട് അളഗിരിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തുമില്ല. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പാണ് സ്റ്റാലിന്റെ പ്രധാന വെല്ലുവിളി. ഭിന്നതയില്ലാതെ പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കാനാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha

























