സ്‌കൂളില്‍ നിന്ന് നല്‍കിയ വിഷാംശം കലര്‍ന്ന വൈറ്റമിന്‍ ഗുളിക കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു; ഗുളിക കഴിച്ച 160ലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍

സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനി മരിച്ചത് മുന്‍സിപ്പല്‍ സ്‌കൂളില്‍ നിന്ന് നല്‍കിയ വിഷാംശം കലര്‍ന്ന വൈറ്റമിന്‍ ഗുളിക കഴിച്ചത് മൂലമെന്ന് ആരോപണം. ഇതേത്തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് ഗുളിക കഴിച്ച 160ലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബേംഗനവാടി ഉറുദു സ്‌കൂളില്‍ പഠിച്ചിരുന്ന 12 വയസുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. വൈറ്റമിന്‍ എ, ഫോളിക് ആസിഡ് എന്നിവയ്ക്കുള്ള ഗുളിക തിങ്കളാഴ്ച സ്‌കൂളില്‍ വിതരണം ചെയ്തപ്പോള്‍ വിദ്യാര്‍ഥിനി കഴിച്ചിരുന്നു. ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി.) പ്രസ്താവനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച അവധിയെടുത്ത കുട്ടി ബുധനാഴ്ച സ്‌കൂളില്‍ ഹാജരായിരുന്നു. തുടര്‍ച്ചയായി രക്തം ഛര്‍ദ്ദിച്ചതിനേത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയില്‍ കുട്ടി മരിക്കുകയായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു. കുട്ടികളിലെ വിളര്‍ച്ചക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന ഗുളികകളാണ് വിദ്യാര്‍ഥികള്‍ കഴിച്ചത്.
https://www.facebook.com/Malayalivartha

























