തെലുങ്കാനയില്‍ ബസ്സപകടം... 32 മരണം, നിരവധി പേര്‍ക്ക് പരിക്ക്

തെലുങ്കാനയിലുണ്ടായ ബസ് അപകടത്തില്‍ 32 പേര്‍ മരിച്ചു. സംഭവത്തില്‍ 30ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ബസാണ് അപകടത്തില്‍ പെട്ടത്.
കൊണ്ടഗട്ടു ഹില്ലിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുന്ന അറുപതോളം തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. മരിച്ച 10 പേരുടെ മൃതദേഹം കണ്ടെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടം

നടന്നയുടന്‍ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തിയത്. മരണ സംഖ്യ കൂടാന്‍ ഇടയുണ്ട്.
https://www.facebook.com/Malayalivartha
























