ലാലു പ്രസാദ് യാദവ് വിഷാദ രോഗത്തിന് അടിമയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ; ഉയർന്ന രക്ത സമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കാനാവുന്നില്ലെന്ന് ഡോക്ടർമാർ

ആര്‍ജെഡി തലവനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് വിഷാദ രോഗത്തിന് അടിമയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ആര്‍.കെ. ശ്രീവാസ്ഥവ തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കുടുംബത്തെ ബാധിക്കുന്ന അഴിമതിക്കേസുകള്‍ ലാലുവിനെ മാനസീകമായി ബാധിച്ചുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തന്റെ പിന്‍ഗാമിയായി ഇളയ മകന്‍ തേജ് പ്രതാബ് യാദവിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെയാണ് ലാലുവിനെ മാനസീകാരോഗ്യം മോശമായത്.
കാലിത്തീറ്റ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കഴിഞ്ഞ ദിവസം വൃത്തിക്കുറവും കൊതുകു ശല്യവുമുണ്ടെന്ന പരാതിയെത്തുടര്‍ന്ന് പെയിങ് വാര്‍ഡിലേക്ക് ലാലുവിനെ മാറ്റിയിരുന്നു. ആയിരം രൂപയാണ് പെയിങ്ങ് വാര്‍ഡിന് നല്‍കുന്നത്. കാലിത്തീറ്റ അഴിമതിക്കേസിന്റെ അടിസ്ഥാനത്തിലാണ് ആര്‍ജേഡി അധ്യക്ഷന്‍ ജയില്‍ വാസം അനുഷ്ടിക്കുന്നത്.
ലാലു പ്രസാദ് യാദവിന്റെ ഉയർന്ന രക്ത സമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കാനാവുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കാലിൽ നീരുമുണ്ട്. നേരത്തെ ഹൃദയശസ്ത്രക്രിയയ്ക്കും ലാലുവിനെ വിധേയനാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























