Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തി ബിജെപിയുടെ ഏറ്റവും പുതിയ സര്‍വേഫലം; ലാക്‌സഭാ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരും; പുതുയ സര്‍വേ ഇന്ധനവില വര്‍ധന, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്ന സാഹചര്യത്തില്‍

13 SEPTEMBER 2018 11:20 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ യാത്രക്കാരന്റെ കൈ അറ്റ് റെയിൽവേ ട്രാക്കിൽ....

. കനത്ത പുകമഞ്ഞ്... ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി

നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ കഴിഞ്ഞിരുന്ന നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു.... ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് സര്‍വേഫലം. മാത്രമല്ല എന്‍ഡിഎ 360 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. ആകെ വോട്ടുവിഹിതത്തിന്റെ 51% എന്‍ഡിഎയ്ക്കു ലഭിക്കുമെന്നും പ്രവചനമുണ്ട്, അതായതു കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 12% അധികവോട്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റുകളും എന്‍ഡിഎ 336 സീറ്റുകളുമാണു നേടിയത്. ഇന്ധനവില വര്‍ധന, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ക്കു നടുവിലേക്കാണു പുതിയ സര്‍വേയുമായി ബിജെപി എത്തുന്നത് എന്നതാണ് ശ്രദ്ദേയം എന്നാല്‍ ഇതിനു മുന്‍പു മറ്റുള്ളവര്‍ നടത്തിയിട്ടുള്ള സര്‍വേകള്‍ എന്‍ഡിഎയ്ക്ക് 300ല്‍ താഴെ സീറ്റുകള്‍ ലഭിക്കുമെന്നാണു പ്രവചിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. മേയ് മാസത്തില്‍ എബിപി ന്യൂസ് നടത്തിയ 'രാജ്യത്തിന്റെ വികാരം' എന്ന സര്‍വേയില്‍ ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളില്‍ എന്‍ഡിഎ 274 സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. യുപിഎ 164 സീറ്റുകള്‍ നേടുമെന്നും സര്‍വേഫലത്തില്‍ പറയുന്നു. അതേസമയം 47% ആളുകളും മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരുന്നത് ഇഷ്ടപ്പെടുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.

ജൂലൈ മാസത്തില്‍ ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ 2019ല്‍ എന്‍ഡിഎ 282ഉം യുപിഎ 122ഉം സീറ്റുകളും നേടുമെന്നാണു കണ്ടെത്തിയത്. കോണ്‍ഗ്രസിനു ലഭിക്കുക 83 സീറ്റുകളായിരിക്കുമെന്നും സര്‍വേ കണ്ടെത്തി. മോദി എന്ന ബ്രാന്‍ഡ്, അമിത് ഷായുടെ സംഘാടന മികവ്, കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍, നായകനില്ലാത്ത പ്രതിപക്ഷം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും ബിജെപി പോരിനിറങ്ങുക. ഭരിക്കാന്‍ മാത്രമല്ല പ്രതിപക്ഷമെന്ന നിലയിലും കോണ്‍ഗ്രസ് പൂര്‍ണ പരാജയമായിരുന്നുവെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുന്നത്. 2019ലും ശക്തമായ ബിജെപി തരംഗം രാജ്യത്ത് ആഞ്ഞടിക്കുമെന്നും എന്‍ഡിഎയ്ക്കു ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും മോദി അവകാശപ്പെട്ടിരുന്നു.

'അജയ്യ ഭാരതം, അടല്‍ ബിജെപി' എന്ന പുത്തന്‍ പ്രതീക്ഷകളുമായി ഭരണനേട്ടങ്ങളും വികസന മുദ്രാവാക്യങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞാണ് ബിജെപി പോരാട്ടത്തിനിറങ്ങുന്നത്. അല്‍പം കൂടി കടന്ന് പാര്‍ട്ടി 50 വര്‍ഷം രാജ്യം ഭരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും അവകാശപ്പെട്ടു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 50 പോയിട്ട് 2019 ല്‍ വീണ്ടും അധികാരമേറുമെന്ന ആത്മവിശ്വാസം പോലും വെറുതെയാണെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (37 minutes ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (48 minutes ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (1 hour ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (1 hour ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (1 hour ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (2 hours ago)

മ​ല​യാ​ളി മ​രി​ച്ചു....  (2 hours ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (3 hours ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (3 hours ago)

റബർവിലയിൽ കുത്തനെ ഇടിവ്  (3 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (3 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (3 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (4 hours ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (4 hours ago)

Malayali Vartha Recommends