Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

അഴിമതിക്കേസില്‍ മുന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍

26 OCTOBER 2026 09:32 PM IST
മലയാളി വാര്‍ത്ത

നൂറ് കോടിരൂപയുടെ അഴിമതിക്കേസില്‍ മുന്‍ ഡിംഎംകെ മന്ത്രിയെ സിബിഐ അറസ്റ്റുചെയ്തു. തമിഴ്‌നാട് മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അന്‍ബില്‍ മഹേഷ് പൊയ്യമൊഴിയെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. അതേസമയം ഭരണകക്ഷിയായ ടിവികെ എതിരാളികളെ നേരിടാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് ഡിഎംകെ ആരാേപിച്ചു.

അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍ മന്ത്രി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് വി ലക്ഷ്മിനാരായണന്‍ തള്ളുകയായിരുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹേഷ് കോടതിയെ സമീപിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ അംഗീകാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പണം പിരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇത്തരത്തില്‍ 177 സ്‌കൂളുകളില്‍ നിന്ന് പണം പിരിച്ചെടുത്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ സ്വകാര്യ സ്‌കൂളുകളുടെ അസോസിയേഷന്‍ സെക്രട്ടറി ഇളങ്കോവന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥിരാംഗീകാരം, സ്‌കൂള്‍ അപ്ഗ്രഡേഷന്‍, കെട്ടിട നിര്‍മാണത്തിനുള്ള പ്ലാനിംഗ് അനുമതി തുടങ്ങിയവ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. തമിഴ്‌നാട് െ്രെപവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.ടി. അരസുകുമാറും മറ്റ് ഭാരവാഹികളും സ്വകാര്യ സ്‌കൂളുകളില്‍നിന്ന് അംഗത്വഫീസും വരിസംഖ്യയും അടക്കം പിരിച്ചെടുത്തെന്നും പരാതിയില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ അനുമതികള്‍ ലഭ്യമാക്കാന്‍ സഹായിക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി), ലൈസന്‍സ്, അംഗീകാരം അടക്കമുള്ള ഔദ്യോഗിക അനുമതികള്‍ നേടിക്കൊടുക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും പണം നല്‍കിയ സ്ഥാപനങ്ങള്‍ക്ക് വാഗ്ദാനം പാലിച്ചില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് മുന്‍ മന്ത്രിയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും അറസ്റ്റിലേക്ക് കടന്നതും. എന്നാല്‍ മഹേഷ് ആരോപണങ്ങള്‍ നിഷേധിച്ചു. കേസിന്റെ നിയമസാധുത ചോദ്യംചെയ്ത് അദ്ദേഹം കോടതിയെ സമീപിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ ആ വജ്രായുധം തകര്‍ക്കുമെന്ന് അമേരിക്ക !! 'ലൂക്കാസിനെ' വീഴ്ത്തി തിരിച്ചടിച്ചു IRGC കേന്ദ്രങ്ങള്‍ റഡാറില്‍  (1 minute ago)

അഴിമതിക്കേസില്‍ മുന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍  (24 minutes ago)

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി  (1 hour ago)

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (2 hours ago)

മാസപ്പടി കേസില്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു  (2 hours ago)

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (3 hours ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (3 hours ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (4 hours ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (4 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (6 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (6 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (6 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (7 hours ago)

Malayali Vartha Recommends