ദിഗ് വിജയ് സിംഗ് ആര്‍എസ്എസ് ഏജന്റാണ്; ബിജെപിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കാമെന്ന അഹങ്കാരമാണ് കോണ്‍ഗ്രസിന്; കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി
കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. രാജസ്ഥാനിലും മധ്യപ്രദേശിലും നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കില്ല. കോണ്‍ഗ്രസ് ബിഎസ്പിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ബിജെപിക്കൊപ്പം കോണ്‍ഗ്രസും കള്ളക്കേസിലൂടെ ബിഎസ്പിയെ ദ്രോഹിച്ചു. ബിജെപിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കാമെന്ന അഹങ്കാരമാണ് കോണ്‍ഗ്രസിന്. ദിഗ് വിജയ് സിംഗ് ആര്‍എസ്എസ് ഏജന്റാണെന്നും അദ്ദേഹത്തിന് കോണ്‍ഗ്രസ് ബിഎസ്പി സഖ്യം താത്പര്യമില്ലെന്നും മായാവതി കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ പ്രദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടും. കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ഉദ്ദേശമില്ല. ബിജെപിയുമായി സഖ്യമുള്ള പാര്‍ട്ടികളെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസും ബിഎസ്പിയും തമ്മില്‍ സഖ്യം രൂപീകരിക്കണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും തീരുമാനം. എന്നാല്‍ മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇത് അട്ടിമറിക്കുന്നുവെന്നും മായാവതി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha