ദിവ്യ സ്പന്ദന കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം അധ്യക്ഷ സ്ഥാനം രാജിവെച്ചു

നടിയും കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ മേധാവിയുമായിരുന്ന ദിവ്യ സ്പന്ദന രാജിവെച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ദിവ്യ സ്പന്ദന വിവാദങ്ങളില്‍ നിറഞ്ഞിരുന്നു.നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ചതിന് തെറിവിളി അഭിഷേകമായിരുന്നു ദിവ്യക്കെതിരെ ഉണ്ടായിരുന്നത്.ദിവ്യ മാപ്പു പറയണമെന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍, വീണ്ടും മോദിയെ കള്ളനെന്ന് വിളിച്ച് രംഗത്തുവരികയാണ് ഉണ്ടായത്. ഇതിനെതിരെ പോലീസ് ദിവ്യക്കെതിരെ കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ യുപി പോലീസ് കേസെടുത്തത്.
പലപ്പോഴും സോഷ്യല്‍ മീഡിയ വഴി ബിജെപിക്കെതിരെ നിശിത വിമര്‍ശനം നടത്താറുള്ള ദിവ്യ സ്പന്ദന സെപ്റ്റംബര്‍ 29 ന് ശേഷം പുതിയ പോസ്റ്റുകളൊന്നും ട്വിറ്ററില്‍ ഇട്ടിരുന്നില്ല. അവരുടെ മൗനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തുടരുന്നതിനിടെയാണ് പദവി രാജിവെച്ചതായ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
സ്ഥാനം രാജിവെച്ചെങ്കിലും അവര്‍ കോണ്‍ഗ്രസില്‍ തുടരും. പാര്‍ട്ടി പദവികളിലേക്ക് അവരെ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
https://www.facebook.com/Malayalivartha

























