അറുപതുകാരന്റെ മൂത്രസഞ്ചിയില്‍ നിന്നും നീക്കം ചെയ്തത് ആറര സെന്റീമീറ്റര്‍ വലിപ്പമുള്ള കല്ലുകൾ
പതിനഞ്ച് വര്‍ഷത്തോളമായി ബത്തേരി സ്വദേശി മൂത്രത്തിൽ കല്ല് അസുഖത്തിന്റെ ചികിത്സയിലാണ്. ഒട്ടനവധി ചികിത്സകൾക്ക് ശേഷം അറുപതുകാരന്റെ മൂത്രസഞ്ചിയില്‍ നിന്നും നീക്കം ചെയ്തത് ആറര സെന്റീമീറ്റര്‍ വലിപ്പമുള്ള കല്ലുകളാണ്.
ആസ്റ്റര്‍ വയനാട് സ്പെഷ്യാലിറ്റി ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. നവീന്‍ ക്രിസ്റ്റഫറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. നീക്കം ചെയ്ത കല്ലുകള്‍ക്ക് 145 ഗ്രാം തൂക്കമാണുണ്ടായിരുന്നത്.
ഇദ്ദേഹത്തെ സിസ്റ്റോലിത്തോട്ടമി എന്ന പ്രൊസീജിയറിന് വിധേയമാക്കികൊണ്ടാണ് കല്ലുകള്‍ നീക്കം ചെയ്തത്. കിഡ്നികളിലും മൂത്രസഞ്ചിയിലും കല്ലുകള്‍ കാണുന്നത് ഇന്ന് സാധാരണമാണെങ്കിലും ഇത്ര വലിപ്പമുള്ള കല്ലുകള്‍ അസാധാരണമാണെന്ന് ഡോക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha