തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു. 60ലേറെ പേർ ചികിത്സയി്ൽ കഴിയുകയാണ്. മരിച്ചവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണെന്ന് പൊലീസ് .
പത്തിലധികം പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. തിരുവള്ളൂർ പെരിയപാളയത്തിന് സമീപം സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്സ്‌പോർട്ട് കേന്ദ്രത്തിലായിരുന്നു സംഭവം.
അസാം, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ 130ലധികം തൊഴിലാളികളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ 80ലധികവും സ്ത്രീകളാണ്. ചോർച്ചയുടെ കാരണം വ്യക്തമായിട്ടില്ല. പൊലീസ്, ഫയർ ഫോഴ്സ്, റവന്യൂ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പ്രദേശത്ത് എൻ.ഡി.ആർ.എഫിന്റെ പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ പെരിയപാളയം പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha























