ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഉത്തര്‍പ്രദേശില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് തീ പിടിച്ചുണ്ടായ അപകടത്തില്‍ 11 മരണം. ലക്‌നൗവിലെ അലിഗഞ്ച് മേഖലയിലാണ് സംഭവം. മൂന്നുനില കെട്ടിടത്തിലെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് തീ മറ്റിടങ്ങളിലേയ്ക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു.
വാണിജ്യ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ കോച്ചിംഗ് സെന്ററിനുപുറമെ പെറ്റ് ഷോപ്പ് ഉള്‍പ്പെടെയുള്ള കടകള്‍ പ്രവര്‍ത്തിച്ചിരുന്നു. തീപിടിത്തത്തില്‍ നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി. അപകടത്തിനുപിന്നാലെ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന ഒന്നാം നിലയില്‍ നിന്ന് ചാടിയ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഒരു മണിക്കൂറിലധികം നേരം തീ നീണ്ടുനിന്നിരുന്നു.
സ്ഥലത്തെത്തിയ പൊലീസും അഗ്‌നിരക്ഷാ സേനയും തീ നിയന്ത്രണവിധേയമാക്കി. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനും സാദ്ധ്യമായ എല്ലാ സഹായങ്ങളും നല്‍കാനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha

























