സി.ബി.ഐ മുൻ ഡയറക്ടർ അലോക് വർമയുടെ വീടിനു സമീപത്ത് സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ നാലു ഐ ബി ഉദ്യോഗസ്ഥർ പിടിയിൽ

സി.ബി.ഐ മുൻ ഡയറക്ടർ അലോക് വർമയുടെ വീടിനു സമീപത്ത് നിന്ന് നാലു ഐ ബി ഉദ്യോഗസ്ഥരെ പിടികൂടി. സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ഇവരെ അലോക് വര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്.ഇന്ന് രാവിലെ മുതലാണ് അലോക് വര്‍മയുടെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ നാലുപേരെ ഉദ്യോഗസ്ഥര്‍ കണ്ടത്.
തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. നാലുപേരെയും പൊലീസെത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്ത് നീക്കി.
കേന്ദ്രസര്‍ക്കാര്‍ ഗുജറാത്ത് മോഡല്‍ പരീക്ഷിക്കുകയാണെന്നാണ് സംഭവത്തെ കുറിച്ച് അലോക് വര്‍മ്മയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്. ഗുജറാത്ത് സര്‍ക്കാരില്‍ മോദിയും അമിത് ഷായും ഐ.ബി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തിയ നീക്കങ്ങളെ പരാമര്‍ശിച്ചാണ് വിമര്‍ശനം.
സി.ബി.െഎ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരെ കൈക്കൂലിക്കുറ്റം ആരോപിച്ചു കേസ് എടുത്തതിനെ തുടർന്ന് ചൊവ്വാഴ്ച അർദ്ധ രാത്രിയോടെയാണ് സി.ബി.െഎ ഡയറക്ടർ സ്ഥാനത്തു നിന്ന് അലോക് വർമയെ നീക്കി പുതിയ ഡയറക്ടറെ നിയമിച്ചത്.
തന്നെ നീക്കിയതിനെതിരെ അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. റാഫേല്‍ ഇടപാടിലടക്കം സുപ്രധാനമായ ഏഴ് അന്വേഷണ ഫയലുകള്‍ അലോക് വര്‍മ പരിഗണിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാര്‍ അവധിയില്‍ പറഞ്ഞയച്ചത്.
https://www.facebook.com/Malayalivartha























