ടി ടി വി ദിനകരനോടൊപ്പം നിന്ന 18 എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിലൂടെ ജനാധിപത്യം സംരക്ഷിക്കപ്പെട്ടു- എം.കെ.സ്റ്റാലിൻ.

ടി ടി വി ദിനകരനോടൊപ്പം നിന്ന 18 എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിലൂടെ ജനാധിപത്യം സംരക്ഷിക്കപ്പെട്ടുവെന്ന് അധ്യക്ഷൻ എം.കെ.സ്റ്റാലിൻ.
തമിഴ്നാട്ടിൽ ഇപ്പോൾ രണ്ടു നിയമസഭാ മണ്ഡലങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്. ഹൈക്കോടതി ഉത്തരവോടെ ഈ 18 സീറ്റുകളിൽ കൂടി ജനപ്രതിനിധികൾ ഇല്ലാത്ത സ്ഥിതിയായിരിക്കുന്നു. ഈ സീറ്റുകളിൽ എത്രയും വേഗം ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സർക്കാരിൽ അവിശ്വാസം രേഖപ്പെട്ടുത്തിയ 18 എംഎൽഎമാരെയാണ് 2017 സെപ്റ്റംബർ 18ന് സ്പീക്കർ അയോഗ്യരാക്കിയത്. ടി.ടി.വി. ദിനകരു പിന്തുണ പ്രഖ്യാപിച്ചാണ് എംഎൽഎമാർ വിപ്പ് ലംഘിച്ചത്.ജൂണ്‍ 14 ന് കേസില്‍ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം.സുന്ദർ വിയോജിച്ചു. തുടർന്ന് കേസ് മൂന്നാമതൊരു ജഡ്ജിക്ക് വിടുകയായിരുന്നു.
മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയ എംഎൽഎമാർക്കെതിരേ 1986-ലെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി സ്പീക്കർ നടപടി സ്വീകരിച്ചത്. ഈ നടപടി മദ്രാസ് ഹൈക്കോടതിയും ശരിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























