നരേന്ദ്ര മോഡി മന്ത്രിസഭയില്‍ 20 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ശിവസേന വിട്ടുനിന്നെങ്കിലും ശിവസേന നേതാവ് സുരേഷ് പ്രഭു ക്യാബിനറ്റ് മന്ത്രിയായി

നരേന്ദ്ര മോഡി മന്ത്രിസഭയില്‍ 20 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായാണ് എന്‍ഡിഎ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.
മനോഹര്‍ പരീക്കര്‍, ജെ.പി നന്ദ, ചൗധരി ബിരേന്ദര്‍ സിംഗ്, സുരേഷ് പ്രഭു എന്നിവര്‍ കാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റു. മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയാകും. ശിവസേനയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ശിവസേന നേതാവ് സുരേഷ് പ്രഭു കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തങ്ങളുടെ പ്രതിനിധിയായല്ല സുരേഷ് പ്രഭു സത്യപ്രതിജ്ഞ ചെയ്തതെന്ന് ശിവസേന അറിയിക്കുകയും ചെയ്തു.
നാലു കാബിനറ്റ് മന്ത്രിമാര്‍, മൂന്നു സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍, പതിമൂന്നു സഹമന്ത്രിമാര്‍ എന്നിവരാണ് മന്ത്രിസഭയിലെത്തിയത്. അതേസമയം, ശിവസേന നേതാവ് അനില്‍ ദേശായി സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ചടങ്ങിനെത്തിയില്ല. ശിവസേന നേതാക്കള്‍ എല്ലാവരും ചടങ്ങില്‍ നിന്നു വിട്ടുനിന്നു. ഡല്‍ഹിയിലുണ്ടായിരുന്ന ദേശായി ചടങ്ങിനു മുന്‍പ് മുംബൈക്കു തിരിച്ചുപോയി.
സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍:
കാബിനറ്റ് മന്ത്രിമാര്‍:
മനോഹര്‍ പരീക്കര്‍, സുരേഷ് പ്രഭു, ജയപ്രകാശ് നഡ്ഡ, ചൗധരി ബീരേന്ദര്‍ സിങ്
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍:
ബന്ദാരു ദത്താത്രേയ, രാജീവ് പ്രതാപ് റൂഡി, ഡോ. മഹേഷ് ശര്‍മ
സഹമന്ത്രിമാര്‍:
മുക്താര്‍ അബ്ബാസ് നഖ്‌വി, റാംകൃപാല്‍ യാദവ്, വൈ.എസ്. ചൗധരി, സന്‍വര്‍ ലാല്‍ ജാട്ട്, മോഹന്‍ ഭായ് കുണ്ടരിയ, ഗിരിരാജ് സിങ്, ഹന്‍സ്‌രാജ് അഹിര്‍, പ്രൊഫ.ഡോ. രാം ശങ്കര്‍ കടേരിയ, ജയന്ത് സിന്‍ഹ് (യശ്വന്ത് സിന്‍ഹയുടെ മകന്‍), കേണല്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ബാബുല്‍ സുപ്രിയോ, സാധ്വി നിരഞ്ജന്‍ ജ്യോതി, വിജയ് സാംപ്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























