ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്തതാവട്ടെയെന്ന് രാഷ്ട്രപതി
ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്തതാവട്ടെയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്സവത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാതെ ആഘോഷിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അദ്ദേഹം സാമൂഹിക സംഘടനകളോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ നിര്‍ദേശം. ഇത് ഉത്സവങ്ങളുടെ സമയമാണ്.
ഈ സമയങ്ങളില്‍ ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ വായു മലിനീകരണം വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ സാമൂഹിക സംഘടനകള്‍ ബോധവത്കരണം നടത്തണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ദസറ ആഘോഷത്തിന്റെ ഭാഗമായുള്ള പടക്കം പൊട്ടിക്കലും രാവണ ദഹനവുമെല്ലാം അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കിയിരുന്നു.
https://www.facebook.com/Malayalivartha