പടക്കനിര്‍മാണ ഫാക്ടറിയിൽ സ്ഫോടനം; ഏഴു പേര് മരിച്ചു; മൂന്നു പേര്‍ക്കു പരിക്ക്
ഉത്തര്‍പ്രദേശിലെ ബദാവുനില്‍ പടക്കനിര്‍മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴു പേര് മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു.
സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തു പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം തകര്‍ന്നുവീണു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha