2008ലെ മാലേഗാവ് സ്‌ഫോടനകേസ്... കോടതിയില്‍ ഹാജരാകാതെ വിചാരണ നടപടി മനഃപൂര്‍വം വൈകിപ്പിച്ച പ്രതികള്‍ക്ക് ജഡ്ജിയുടെ താക്കീത്

ൗദ വര്‍ഷം മുമ്പ് മാലേഗാവ് സ്‌ഫോടനകേസില്‍ കോടതിയില്‍ ഹാജരാകാതെ വിചാരണ നടപടി മനഃപൂര്‍വം വൈകിപ്പിച്ച പ്രതികള്‍ക്ക് ജഡ്ജിയുടെ താക്കീത്. 2008ല്‍ നടന്ന സ്‌ഫോടന കേസില്‍ ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സന്യാസിനി പ്രജ്ഞ സിങ് ഠാകുര്‍, സ്വാമി സുധാകര്‍ ദ്വിവേദി, റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, അജയ് രാഹിര്‍കര്‍, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍കര്‍ണി എന്നിവര്‍ക്കെതിരെ വെള്ളിയാഴ്ച കുറ്റം ചുമത്താനിരിക്കെയാണ് പ്രത്യേക എന്‍.െഎ.എ കോടതി ജഡ്ജി വിനോദ് പദാല്‍കര്‍ പ്രകോപിതനായത്. ഏഴ് പ്രതികളോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും പുരോഹിതും സമീര്‍ കുല്‍കര്‍ണിയും മാത്രമാണ് കോടതിയില്‍ എത്തിയത്. പ്രജ്ഞ സിങ് ഠാകൂറടക്കം മറ്റ് അഞ്ചുപേരും എത്തിയില്ല.
കുറ്റം ചുമത്തല്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിയ ജഡ്ജി അന്ന് പ്രതികള്‍ ഹാജരായില്ലെങ്കില്‍ ഉചിതമായ നടപടിക്ക് ഉത്തരവിടുമെന്ന് വ്യക്തമാക്കി. ഹാജരാകാത്തവര്‍ മനഃപൂര്‍വം കോടതിയെ അവഗണിക്കുകയാണെന്ന് ജഡ്ജി ക്ഷോഭിച്ചു. പ്രതികള്‍ക്കെതിരെ മകോക നിയമം ഒഴിവാക്കിയെങ്കിലും യു.എ.പി.എ നിയമപ്രകാരമാണ് കുറ്റപത്രം. തെളിവില്ലാത്തതിനാല്‍ പ്രജ്ഞ സിങ്ങിനെ ഒഴിവാക്കണമെന്ന എന്‍.െഎ.എയുടെ നിര്‍ദേശം കോടതി നേരത്തെ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പറഞ്ഞാണ് കോടതി എന്‍.െഎ.എയുടെ നിര്‍ദേശം തള്ളിയത്.
എന്‍.െഎ.എക്ക് മുമ്പ് കേസ് അന്വേഷിച്ച മഹാരാഷ്ട്ര എ.ടി.എസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രജ്ഞക്ക് എതിരെ തെളിവുകള്‍ നിരത്തിയിരുന്നു. സൈനിക ഉദ്യോഗസ്ഥനെന്ന നിലക്ക് തനിക്കെതിരെ യു.എ.പി.എ ചുമത്താനുള്ള ചട്ടം പാലിച്ചില്ലെന്നു അവകാശപ്പെട്ട് പുരോഹിത് നല്‍കിയ ഹരജി എന്‍.െഎ.എ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതിന് എതിരെ പുരോഹിത് നല്‍കിയ അപ്പീല്‍ ബോംെബ ഹൈക്കോടതി വെള്ളിയാഴ്ച സ്വീകരിച്ചു. തിങ്കളാഴ്ച വാദം കേള്‍ക്കും.
"
https://www.facebook.com/Malayalivartha























