ജമ്മു കാഷ്മീര്‍ വിഷയം സജീവമായി നിനിര്‍ത്താന്‍ പാക്കിസ്ഥാന് ഭീകരതയെ ഉപയോഗിക്കുന്നു; പാക്കിസ്ഥാനെ കടന്നാക്രമിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്

ജമ്മു കാഷ്മീര്‍ വിഷയം സജീവമായി നിനിര്‍ത്താന്‍ പാക്കിസ്ഥാന് ഭീകരതയെ ഉപയോഗിക്കുകയാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കാഷ്മീരില്‍ വിജയംനേടാന്‍ കഴിയില്ലെന്നു പാക്കിസ്ഥാനു വ്യക്തമായി അറിയാമെന്നും അമര്‍ ജവാന് ജ്യോതിയില്‍ ആദരവ് അര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കവെ ബിപിന്‍ റാവത്ത് പറഞ്ഞു.
വിജയിക്കില്ലെന്ന കാര്യത്തില്‍ പാക്കിസ്ഥാന് വ്യക്തതയുണ്ട്. അതുകൊണ്ടുതന്നെ അവര്‍ വിഷയം സജീവമായി നിലനിര്‍ത്താന്‍ ഭീകരതയെ ഉപയോഗിക്കുകയാണ്. അവര്‍ക്ക് കാഷ്മീരിന്റെ വികസനം തടസപ്പെടുത്തണം. ഇതിനെ നേരിടാന്‍ ഇന്ത്യയും കാഷ്മീരും സജ്ജമാണ്. വിവിധ തരത്തിലുള്ള ഓപ്പറേഷനുകള്‍ നടത്താനും ഇന്ത്യക്കു കഴിയും- ബിപിന്‍ റാവത്ത് പറഞ്ഞു.
നിയന്ത്രണരേഖയില്‍ വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന് കഴിഞ്ഞ മാസം ബിപിന്‍ റാവത്ത് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പാക്കിസ്ഥാനെ കടന്നാക്രമിച്ച് കരസേനാ മേധാവി വീണ്ടും രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha























