Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുജറാത്തില്‍ ഇനി വോട്ട് ചെയ്തില്ലെങ്കില്‍ അകത്താകും

11 NOVEMBER 2014 11:47 AM IST
മലയാളി വാര്‍ത്ത.

ഗുജറാത്തില്‍ വോട്ടുചെയ്യല്‍ നിയമംമൂലം നിര്‍ബന്ധമാക്കുന്നു. വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചില്ലെങ്കില്‍ കുറ്റംചുമത്തി ശിക്ഷിക്കാന്‍ പുതിയ നിയമപ്രകാരം സര്‍ക്കാറിന് അധികാരമുണ്ടാകും. വരുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് വോട്ടര്‍മാര്‍ നിര്‍ബന്ധമായി വോട്ടുചെയ്യേണ്ടിവരിക. ഇതോടെ വോട്ടുചെയ്യല്‍ നിയമത്തിലൂടെ നിര്‍ബന്ധമാക്കുന്ന ആദ്യ സംസ്ഥാനമാവുകയാണ് ഗുജറാത്ത്. ബില്ലില്‍ പറഞ്ഞിട്ടുള്ള കാരണങ്ങളോടെയല്ലാതെ ആരെങ്കിലും വോട്ടുചെയ്തിട്ടില്ലെങ്കില്‍ കുറ്റമായി കണക്കാക്കുമെന്നാണ് വ്യവസ്ഥയുള്ളത്. എന്നാല്‍ ശിക്ഷ എന്താണെന്ന് ബില്ലില്‍ വ്യവസ്ഥചെയ്തിട്ടില്ല.
ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ട് ഗുജറാത്ത് നിയമസഭ 2009ല്‍ പാസ്സാക്കിയ വിവാദമായ ബില്‍ പുതിയ ഗവര്‍ണര്‍ ഒ.പി. കോഹ്ലി ഒപ്പിട്ടതോടെയാണ് നിയമം നിലവില്‍വന്നത്. ഗുജറാത്ത്് തദ്ദേശ സ്വയം ഭരണ നിയമം എന്നാണ് വിവാദ ബില്ലിന്റെ പേര്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സീറ്റുകളില്‍ അമ്പത് ശതമാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്തുകൊണ്ടുള്ള ഭേദഗതിയും പുതിയ ബില്ലിലുണ്ട്. പൗരന്റെ ഭരണഘടനാ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി മുന്‍ഗവര്‍ണര്‍ ഡോ. കമല ബെനിവാല്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടു പോയ ബില്ലാണ് ഇപ്പോള്‍ നിയമമായിരിക്കുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം ഗവര്‍ണറെ സ്ഥലം മാറ്റുകയും പിന്നീട് പുറത്താക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ നിയമം എങ്ങനെ പ്രായോഗികമാക്കുമെന്നറിയാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നാണ് ഡല്‍ഹിയില്‍ ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പ്രതികരിച്ചത്. നിയമം നടപ്പാക്കാന്‍ വേണ്ട നിബന്ധനകള്‍ ഉള്‍പ്പെടുത്തി ആവശ്യമായ ഘട്ടത്തില്‍ ഉത്തരവിറക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഗുജറാത്ത് തദ്ദേശ സ്വയംഭരണസ്ഥാപന നിയമഭേദഗതി ബില്‍ നിയമസഭ പാസ്സാക്കിയത്. തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടിങ് ശതമാനം കുറയുന്നതിനാല്‍ യഥാര്‍ഥ ജനഹിതം തിരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുന്നില്ലെന്ന കാരണമാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. വോട്ടുചെയ്യല്‍ നിര്‍ബന്ധമാക്കുന്ന വ്യവസ്ഥയെ പ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (5 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (5 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (6 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (9 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (9 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (10 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (10 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (10 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (10 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (10 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (11 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (11 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (11 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (12 hours ago)

Malayali Vartha Recommends