ഛ്ത്തീസ്ഗഡില്‍ ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച ; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെ 8 സ്ത്രീകള്‍ മരിച്ചു

ഛത്തീസ്ഗഡില്‍ ആരോഗ്യവകുപ്പ് കുടുംബാസൂത്രണ പദ്ധതി നടപ്പാക്കിയതില്‍ വന്‍ വീഴ്ച. വന്ധ്യകരണ ശസ്ത്രക്രിയ നടത്തുന്നതിലുണ്ടായ പിഴവ് എട്ടു സ്ത്രീകളുടെ ജീവനെടുത്തു. പതിനഞ്ചു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ശനിയാഴ്ച ബിലാസ്പൂരിലെ തഖത്പുര്‍ പെന്ദാരി മേഖലയില്‍ സംഘടിപ്പിച്ച ക്യാംപില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കാണ് ഈ ദുരവസ്ഥ. എണ്‍പതിലേറെ സ്ത്രീകളാണ് ക്യാംപില്‍ പങ്കെടുത്തത്.
എന്നാല്‍ തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണ്തിനായി മൂന്നംഗ കമ്മറ്റിയെ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നു പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതവും ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതവും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























