അഗസ്ത വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട്; ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ച് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു
അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ അഴിമതി കേസിലെ ഇടനിലക്കാരനായി ആരോപിക്കപ്പെട്ട ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ച് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാല മുന്‍സിഫ് കോടതിയുടേതായിരുന്നു ഇത്തരത്തിലൊരു വിധി.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് മിഷേലിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും ചോദ്യം ചെയ്യലിനായി വിട്ടുതരണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അഭിഭാഷകന് രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം മിഷേലിനെ സന്ദര്‍ശിക്കാനുള്ള അനുമതിയും നല്കി. വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ മിഷേലിനെ ചോദ്യം ചെയ്യാന്‍ 14 ദിവസത്തേയ്ക്കു കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യവും കോടതി തള്ളി.
വിവിഐപികള്‍ക്കു സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടിയുടെ അഴിമതി നടന്നെന്ന കേസിലാണ് ബ്രിട്ടീഷ് പൗരനായ ഇടനിലക്കാരന് മിഷേലിനെ സിബിഐ കസ്റ്റഡിയിലെടുത്തത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മിഷേലിനെ ഇന്ത്യക്കു വിട്ടുനല്‍കിയത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ അറസ്റ്റിലായ മിഷേല്‍ അവിടെ കൈമാറല്‍ നടപടികള്‍ നേരിടുകയായിരുന്നു. ഇന്റര്‍പോളും ഇയാള്‍ക്കെതിരെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മന്മോഹന് സിംഗ് സര്‍ക്കാരിന്റെ കാലത്താണ് അഗസ്ത വെസ്റ്റ്ലാന്‍ഡ് എന്ന ലണ്ടനിലെ കമ്ബനിയുമായി കരാറിലായത്. അഗസ്തയുടെ മാതൃകമ്പനിയായ ഫിന് മെക്കാനിക്ക എന്ന ഇറ്റാലിയന്‍ കമ്പനി അധികൃതര്‍ വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കാന്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളുമായും വ്യോമസേനാ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടുവെന്നും ഇതിന് ഇടനില നിന്നത് മിഷേലാണെന്നും ആരോപിക്കപ്പെടുന്നു. ഇതേുടര്‍ന്ന് 2013-ല്‍ കേന്ദ്രം കരാര്‍ റദ്ദു ചെയ്തിരുന്നു.
https://www.facebook.com/Malayalivartha