കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി വേദിയിൽ കുഴഞ്ഞു വീണു; സംഭവം മഹാരാഷ്ട്രയിൽ

കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ മഹാത്മാഗാന്ധി ഫൂലെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു മന്ത്രി.
സ്റ്റേജിലേക്ക് മറിഞ്ഞുവീഴാന്‍ പോയ ഗഡ്കരിയെ കൂടെയുണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിപാടിക്ക് എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം
ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചതിനു ശേഷം സീറ്റിലേക്ക് മടങ്ങിയ ഗഡ്കരി പിന്നീട് ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നപ്പോഴാണ് ബോധരഹിതനായത്. അദ്ദേഹം സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha























