ക്ലാസില്‍ സംസാരിച്ചു, എല്‍കെജി വിദ്യാര്‍ത്ഥികളുടെ വായില്‍ സെല്ലോ ടേപ് ഒട്ടിച്ച് അധ്യാപിക
ക്ലാസില്‍ സംസാരിച്ചതിന്റെ പേരില്‍ അധ്യാപിക എല്‍.കെ.ജി വിദ്യാര്‍ഥികളുടെ വായില്‍ സെല്ലോ ടേപ് ഒട്ടിച്ചു. നാല് വയസ്സുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വായിലാണ് ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ അധ്യാപിക ടേപ് ഒട്ടിച്ചത്.ഹരിയാനയിലെ സ്കൂളിലാണ് സംഭവം നടന്നത്. ഒക്ടോബറില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അന്വേഷണം നടത്തി സംഭവം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ ഗുരുരാജ് അറിയിച്ചു. മറ്റ് കുട്ടികള്‍ക്ക് ശല്യമുണ്ടാക്കുന്നതിനൊപ്പം മോശം വാക്കുകളും പറഞ്ഞതുകൊണ്ടാണ് ടേപ് ഒട്ടിച്ചതെന്നാണ് അധ്യാപികയുടെ പ്രതികരണം.
"
https://www.facebook.com/Malayalivartha