വോട്ടെണ്ണൽ നാളെ ; 2019 -ൽ ആര് വാഴും, ആര് വീഴുമെന്ന് നാളെ അറിയാം ; ബിജെപിക്കും കോൺഗ്രസിനും നിർണ്ണായകം; കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുപ്പോടെ ഇരുപാർട്ടികളും

വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി നാളെ അറിയാം.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ എട്ടുമണിക്ക് ആരംഭിക്കും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്കും, പ്രതിപക്ഷമായ കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം.
ലോക്സഭ തിരഞ്ഞെടുപ്പിന് വെറും നാലുമാസം മാത്രം അവശേഷിക്കേ, അഞ്ചുസംസ്ഥാനങ്ങളിലെയും വിധിയെഴുത്ത് എന്ത് തന്നെയായലും അത് ദേശീയ രാഷ്്ട്രീയത്തില്‍ തന്നെ വളരെയേറെ നിര്‍ണായകമാണ്. മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും ബി.ജെ.പിയുടെ കയ്യിലിരിക്കുന്ന സംസ്ഥാനങ്ങളാണ്. മൂന്നിടത്തും കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് വിവിധ എക്സിറ്റ്പോളുടെ പ്രവചനം.
രാജസ്ഥാനില്‍ നാലാം വട്ടം പരീക്ഷിക്കുന്ന വസുന്ധര രാജ സിന്ധ്യേയ്ക്ക് തന്നെയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നതെങ്കിലും ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമോ എന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്. അതേസമയം രാജസ്ഥാനില്‍ മറ്റൊരു നേതാവില്ലാത്തത് ഇവര്‍ക്ക് തന്നെ തുണയായിരിക്കുകയാണ്. മദ്ധ്യപ്രദേശില്‍ വ്യാപം അഴിമതിക്കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങളും പിടികൂടിയിരുന്നു. ഛത്തീസ് ഗഡിലും ഭരണതുടര്‍ച്ചയെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ലോക്സഭയിലെ അംഗബലം 67 ആണ്. അതിനാല്‍, മോദിക്കും രാഹുലിനും ഇത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാണ്. ബി.ജെ.പി ലീഡ് നേടിയാല്‍, 2019ല്‍ മോദിയെ നേരിടാന്‍ ഇതുവരെ പുറത്തെടുത്ത അടവുകള്‍ പോരാതെ വരും. തിരിച്ചടി നേരിട്ടാല്‍ മോദിക്കും അമിത് ഷായ്‍ക്കുമെതിരെ ബി.ജെ.പിയിലെ വിമതശബ്ദങ്ങള്‍ക്ക് ഒച്ചകൂടും. മറുപക്ഷത്ത് അഞ്ചില്‍ മുന്നേറ്റമുണ്ടാക്കിയാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തേരാളിയായി രാഹുല്‍ മാറും. തെലങ്കാനയില്‍ ടി.ആര്‍.എസിനെതിരായ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാകൂട്ടമിയുടെ ഏത് മുന്നേറ്റവും പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തും. വടക്ക് കിഴക്കന്‍ മേഖലയില്‍ ഏക പിടിവള്ളിയായ മിസോറമും കോണ്‍ഗ്രസിന് നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha























