തട്ടിപ്പ് വീരൻ വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാൻ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു

വായ്പാ തട്ടിപ്പുകേസിലെ പ്രതിയും വിവാദ വ്യവസായിയുമായ വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാൻ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. 9000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന കേസിൽ ഇന്ത്യ വിട്ട് ഒളിവിലായിരുന്ന മല്യയെ ഇന്ത്യക്കു വിട്ടുനല്‍കാന്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി ഉത്തരവിടുകയായിരുന്നു.
എന്നാല്‍ മല്യക്കു മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. പതിനാല് ദിവസത്തിനുള്ളില്‍ മല്യക്കു മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം. അതിനാല്‍ തന്നെ ഉടനെയൊന്നും മല്യയെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞേക്കില്ല.
വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയിലധികം വായ്പയെടുത്തതിനു ശേഷമാണ് 2016ൽ മല്യ രാജ്യം വിട്ടത്. ഇന്ത്യയും യുകെയും തമ്മില്‍ 1993 മുതല്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ട്. കേസിൽ വിധി ഇന്ത്യയ്ക്ക് അനുകൂലമാണെങ്കിൽ 28 ദിവസത്തിനകം ബ്രിട്ടിഷ് ആഭ്യന്തരസെക്രട്ടറിയുടെ ഓർഡറോടു കൂടി കുറ്റവാളിയെ കൈമാറാമെന്നാണ് നിയമം.
വായ്പയെടുത്ത പണം മുഴുവനായി തിരിച്ചുതരാന്‍ താന്‍ തയാറാണെന്നും ഇത് സ്വീകരിച്ച് കേസുകള്‍ പിൻവലിക്കാൻ ബാങ്കുകള്‍ തയാറാകണമെന്നും വിജയ് മല്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ ഇന്ത്യ ബാങ്കുകൾ പ്രതികരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha























