Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജി കോണ്‍ഗ്രസിനു വീണുകിട്ടിയ വജ്രായുധം; ഉര്‍ജിത് പട്ടേലിന്റെ രാജി വജ്രായുധമാക്കി വിശാല സഖ്യം...

11 DECEMBER 2018 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജി കോണ്‍ഗ്രസിനു വീണുകിട്ടിയ വജ്രായുധം തന്നെയാണ്. അതുകൊണ്ടു തന്നെ ഈ വിഷയം മോദി സര്‍ക്കാരിനെതിരെ ഫലവത്തായി ഉപയോഗിക്കാന്‍ തന്നെയാണ് ശ്രമം നടക്കുന്നത്. ഇന്നലെ എന്‍. ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാല സഖ്യത്തിലും ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയെത്തുടര്‍ന്നുള്ള പ്രതിസന്ധിയെക്കുറിച്ച് അറിയിക്കാന്‍ ഇന്നുതന്നെ രാഷ്ട്രപതിയെ കാണാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദേഹം നല്‍കിയ കത്തില്‍ പറയുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരുമായുള്ള കടുത്ത അഭിപ്രായ ഭിന്നതകയെത്തുടര്‍ന്നാണ് രാജിയെന്നത് വ്യക്തമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുന്നതിനായി പ്രതിപക്ഷ കക്ഷികള്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനെത്തിയത് 21 പാര്‍ട്ടികളാണ്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ യോഗത്തിനെത്തിയപ്പോള്‍ പ്രധാന കക്ഷികളായ സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവും ബി.എസ്.പിയുടെ മായാവതിയും യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. കേന്ദ്രമന്ത്രി സഭയില്‍ നിന്ന് രാജിവച്ച രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയുടെ ഉപേന്ദ്ര കുശ്വാഹയും യോഗത്തില്‍ പങ്കെടുത്തിരുന്നു. യു.പിയില്‍ നിന്ന് പങ്കെടുത്ത ഏക പാര്‍ട്ടികൂടിയാണ് ആര്‍.എല്‍.എസ്.പി.

പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അദ്ധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ആര്‍ബിഐ അടക്കമുള്ള സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കം തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമെടുത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതികരിച്ചിരുന്നു, ഉര്‍ജിത് പട്ടേലിന്റെ രാജി തെട്ടിക്കുന്നതാണെന്ന് യോഗത്തില്‍ പധാരത് മമത ബാനര്‍ജി പറഞ്ഞത് . സി . ബി . ഐയും ആര്‍ ബി ഐയും അടക്കമുള്ള സ്ഥാപനങ്ങള്‍ ദുരന്തം നേരിടുകയാണ് .മുമ്പൊന്നും ഇത്തരം സാഹചര്യം രാജ്യത്തുണ്ടായിട്ടില്ല . ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട് ഊര്‍ജിത് പട്ടേല്‍ രാജിവച്ച സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് തുടക്കം കുറിച്ചുവെന്നും അവര്‍ ആരോപിച്ചു . ബി ജെ പിയെ പരാജയപ്പെടുത്തുന്നതിനും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനും യോഗത്തില്‍ ധാരണയായതായി . പ്രധാനമായും ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയെത്തുടര്‍ന്നുള്ള പ്രതിസന്ധിയെക്കുറിച്ച് അറിയിക്കാന്‍ ഇന്ന് രാഷ്ട്രപതിയെ കാണാനും യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ നേതാക്കളെല്ലാം ഒരുമിച്ച് രാവിലെ തന്നെ രാഷ്ട്രപതിയെ കാണും.

കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായിടെയാണ് ഉര്‍ജിത് പട്ടേലിന്റെ രാജി എന്നതും ഇവിടെ ശ്രദേയമാകുന്നു. ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ്. ഇത് പ്രയോഗിച്ച് റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും നയങ്ങളിലും ഇടപെടുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ബാങ്ക് തലപ്പത്ത് കടുത്ത ഭിന്നതകളുയര്‍ന്നിരുന്നു. മുന്‍കാലങ്ങളിലൊരു സര്‍ക്കാരും ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് പ്രയോഗിച്ചിട്ടില്ല. ബാങ്കുകളുടെ കിട്ടാക്കടവും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയും റിസര്‍വ് ബാങ്കിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരെയും ആര്‍ബിഐയില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ബാങ്കുകളുടെ മൂലധനമുയര്‍ത്തുന്ന കാര്യത്തിലും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതും ആര്‍ബിഐ തലപ്പത്ത് വിയോജിപ്പുയര്‍ത്തി.

അതേസമയം ഊര്‍ജിത് പട്ടേലിനു പിന്നാലെ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും രാജിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരം ഉപയോഗിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കടുംപിടുത്തമാണ് ഊര്‍ജിത് പട്ടേലും കേന്ദ്രസര്‍ക്കാരുമായുള്ള തര്‍ക്കം രൂക്ഷമാക്കിയതെന്നാണ് വിവരം. ആര്‍.ബി.ഐയുടെ 9.6ലക്ഷംകോടിരൂപ കരുതല്‍ധനത്തിന്റെ മൂന്നിലൊന്ന് വികസനാവശ്യങ്ങള്‍ക്കു വിട്ടുകിട്ടണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് ആപല്‍ക്കരമാണെന്നായിരുന്നു ബാങ്ക് നിലപാട്.

കഴിഞ്ഞമാസം 19ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ഊര്‍ജിത് പട്ടേല്‍ രാജിപ്രഖ്യാപിച്ചേക്കുെമന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യോഗത്തില്‍ അനുരഞ്ജനമുണ്ടാവുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചര്‍ച്ചനടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ രാജിതീരുമാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു.

നോട്ടുനിരോധനത്തെ പിന്തുണച്ചതിന്റെപേരിലും ഊര്‍ജിത് പട്ടേല്‍ ഏറെ പഴികേട്ടിരുന്നു. ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും ഭരണസമിതിയംഗം എസ്.ഗുരുമൂര്‍ത്തിയും നടത്തിയ പരസ്യപ്രസ്താവനകളാണ് ആര്‍.ബി.ഐ...കേന്ദ്രസര്‍ക്കാര്‍ തര്‍ക്കത്തിന്റെ തീവ്രത പുറത്തെത്തിച്ചത്. റിസര്‍വ് ബാങ്ക് സാമ്പത്തികസ്ഥിരത കൈവരിച്ചത് ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. അതേസമയം, രാജിക്കുപിന്നില്‍ ആര്‍.എസ്.എസ്. അജന്‍ഡയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ആര്‍.ബി.ഐ. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (7 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (12 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends