Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മധ്യപ്രദേശിൽ ബിജെപിക്ക് കനത്ത തിരിച്ചടി ; കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്; ബി എസ് പി കോൺഗ്രസിനെ പിന്തുണച്ചേക്കാൻ സാധ്യത

11 DECEMBER 2018 11:06 AM IST
മലയാളി വാര്‍ത്ത

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മധ്യപ്രദേശിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 117 സീറ്റുകളിൽ ഇപ്പോൾ ലീഡ് നിലനിർത്തുകയാണ് . 8 സീറ്റുകളിൽ ബി എസ് പിക്കാണ് ലീഡ്. ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ബിഎസ്പിയുടെ നിലപാട് നിര്‍ണായകമാകും.

കോണ്‍ഗ്രസുമായി തുടക്കത്തില്‍ സഖ്യചര്‍ച്ചകള്‍ നടത്തിയെങ്കിലും പിന്നീട് ബിഎസ്പി പിന്‍മാറുകയായിരുന്നു. ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിഎസ്പി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാണ് സാധ്യത. മറ്റുള്ള ചെറുകക്ഷികള്‍ എട്ട് സീറ്റിലും മുന്നിലാണ്. ഇതില്‍ ഒരു സമാജ് വാദി പാര്‍ട്ടിയാണ് മുന്നിലെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ 15 വര്‍ഷത്തെ ഭരണത്തിന് മധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍നിന്ന് പുറത്താകുമെന്നാണ് ലഭിക്കുന്ന വിവരം.

അഞ്ച് സംസ്ഥാന നിയമസഭകളില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന മധ്യപ്രദേശില്‍ കടുത്ത പോരാട്ടം. കോണ്‍ഗ്രസ് 116 സീറ്റുകളില്‍ ലീഡ് നേടിയപ്പോള്‍ 109 സീറ്റുകളില്‍ ലീഡ് നേടാനെ ബിജെപിക്ക് കഴിഞ്ഞിട്ടുള്ളൂ.

മധ്യപ്രദേശില്‍ ആകെ 230 നിയമസഭ സീറ്റുകളാണുള്ളത്. 35 സീറ്റുകള്‍ പട്ടികജാതി സംവരണ മണ്ഡലങ്ങളും 47എണ്ണം പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളും ആണ്. ഇടക്കാലത്ത്ജനതാപാര്‍ട്ടിയും സംയുക്ത വിദായക് ദളും മധ്യപ്രദേശ് ഭരിച്ചു എന്നതൊഴിച്ചാല്‍ ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് മാറി മാറി ഇവിടം ഭരിച്ചിട്ടുള്ളത്. ഇങ്ങനെയാണ് മധ്യപ്രദേശില്‍ സംഭവിക്കാറുള്ളതെങ്കിലും 2003 തൊട്ട് കോണ്‍ഗ്രസിന് ഭരണത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ദിഗ്വിജയ് സംിഗ് ആണ് മധ്യപ്രദേശിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി.തുടര്‍ച്ചയായി മൂന്ന് തവണ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തി. നാലാം തവണയും അധികാരത്തിലെത്താനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍ അധികാര വരള്‍ച്ച അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

2013ല്‍ ബിജെപി 165 സീറ്റിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് 58 സീറ്റിലും. ബിഎസ്പി നാല് സീറ്റുകളിലാണ് വിജയിച്ചത്. ബിജെപി 44.84 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന് 36.38 ശതമാനം വോട്ടെ നേടാനായുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (1 minute ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (21 minutes ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (1 hour ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (2 hours ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (2 hours ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (2 hours ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (3 hours ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (3 hours ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (3 hours ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (4 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (5 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (6 hours ago)

Malayali Vartha Recommends