എബോള; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്തെ ആദ്യ എബോളബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു. എബോളയുടെ കാര്യത്തില്‍ ഇന്ത്യയിലെ സാഹചര്യം പരിപൂര്‍ണ നിയന്ത്രണത്തിലാണെന്ന് മന്ത്രി പറഞ്ഞു.
നവംബര്‍ പത്തിന് ലൈബീരിയയില്‍ നിന്നെത്തിയ ഇരുപത്തിയാറുകാരനിലാണ് എബോള വൈറസ് കണ്ടെത്തിയത്. രോഗം ഭേദപ്പെട്ട ഇയാളുടെ ശരീരദ്രവത്തില്‍ രോഗാണു ഇപ്പോഴുമുള്ളതിനാല്‍ ഡല്‍ഹി വിമാനത്താവളത്തിലെ പ്രത്യേകകേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. രോഗാണു കണ്ടെത്തിയത് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടിയ \'അതിജാഗ്രത\'യുടെ ഫലമാണെന്ന് നഡ്ഡ പറഞ്ഞു.
ലൈബീരിയ അധികൃതരില്‍ നിന്ന് രോഗം ഭേദമായെന്ന യോഗ്യതാപത്രവുമായെത്തിയ ഇയാളുടെ രക്തത്തില്‍ രോഗാണുവില്ലെന്ന് കണ്ടെത്തിയിട്ടും മറ്റ് ശരീരദ്രവങ്ങള്‍ പരിശോധിച്ചത് ഇതിനാലാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ യാത്രാവിവരങ്ങളും രോഗവിവരങ്ങളും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























