Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ഇതോ അച്ഛനും അമ്മയും...അന്യസമുദായക്കാരനെ വിവാഹം ചെയ്ത മകളെ മാതാപിതാക്കള്‍ കൊന്നു

20 NOVEMBER 2014 11:35 AM IST
മലയാളി വാര്‍ത്ത.

More Stories...

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം

ജാതിവ്യവസ്ഥ ശപിക്കപ്പെട്ട ഒന്നാണെന്ന് തെളിയിച്ചുകൊണ്ട് വീണ്ടുമൊരു ഞെട്ടിക്കുന്ന സംഭവം. മറ്റൊരു സമുദായക്കാരനെ പ്രണയിച്ച് വിവാഹം ചെയ്ത മകളെ സ്വന്തം മാതാപിതാക്കള്‍ കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് രാജ്യത്തെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. ഡല്‍ഹി ശ്രീ വെങ്കടേശ്വര കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഭാവന (21)യാണ് കൊല്ലപ്പെട്ടത്. ഭാവനയുടെ മാതാപിതാക്കളായ ജഗ്‌മോഹനും സാവിത്രി യാദവുമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്.
വിവാഹിതയായതിന്റെ മൂന്നാം നാളാണ് യുവതി കൊല്ലപ്പെട്ടത്. രാഷ്ട്രപതി ഭവനിലെ അസിസ്റ്റന്റ് പ്രോഗ്രാമറായ അഭിഷേക് സേത്തു (24)വുമായായിരുന്നു ഭാവനയുടെ വിവാഹം. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ കൊനാട്ട് പ്ലേസിലെ ആര്യസമാജം മന്ദിരത്തില്‍ നവംബര്‍ 12നാണ് ഇവര്‍ വിവാഹിതരായത്. വിവാഹ ശേഷം വളരെ സന്തോഷമായി എത്തിയ ജഗ്‌മോഹനും സാവിത്രിയും ആഡംബരമായി വിവാഹം നടത്താമെന്നു പറഞ്ഞ് മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
എന്നാല്‍ വീട്ടിലെത്തിയ ശേഷം വിവാഹബന്ധം ഒഴിയാന്‍ ഇവര്‍ നിര്‍ബന്ധിച്ചു. ഇതിനു ഭാവന വഴങ്ങാതെ വന്നതോടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ പ്രണയത്തിലായത്. ഇവരുടെ ബന്ധത്തെ എതിര്‍ത്ത മാതാപിതാക്കള്‍ തങ്ങളുടെ സമുദായത്തിലുള്ള മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഈ മാസം 22ന് ആ വിവാഹം നടത്താനിരിക്കേയാണ് ഭാവനയും സേത്തുമായുള്ള വിവാഹം നടന്നത്.
കൊലപതകത്തിനു ശേഷം മൃതദേഹവുമായി മാതാപിതാക്കള്‍ രാജസ്ഥാനിലേക്ക് കടന്നു. മകളെ പാമ്പുകടിച്ചുവെന്നും ചികിത്സയ്ക്കായി സ്വദേശത്തുള്ള ആയുര്‍വേദ വൈദ്യന്റെ അടുത്തേക്ക് പോകുകയാണെന്നുമാണ് ഇവര്‍ അയല്‍ക്കാരോട് പറഞ്ഞത്. നാട്ടിലെത്തിയ ഇവര്‍ മകള്‍ യാത്രമധ്യേ മരണപ്പെട്ടുവെന്നും അയല്‍ക്കാരെ വിളിച്ച് അറിയിച്ചു. മൃതദേഹം സംസ്‌കരിച്ചശേഷം ഇവര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി.
അതെസമയം ഭാര്യയുടെ വിവരം ഒന്നുമില്ലാതായതോടെ നവംബര്‍ 16ന് അഭിഷേക് പരാതി നല്‍കി. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പാമ്പുകടിയേറ്റാണ് മകള്‍ മരിച്ചതെന്ന നിലപാടില്‍ മാതാപിതാക്കള്‍ ഉറച്ചുനിന്നു. ഇവരെ വെവ്വേറെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (9 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (19 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends