Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടുജി സ്‌പെക്രടം അന്വേഷണം മന്‍മോഹന്‍ സിങ്ങിലേക്ക്, കേസന്വേഷണത്തില്‍ നിന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ സുപ്രീം കോടതി മാറ്റി

21 NOVEMBER 2014 08:29 AM IST
മലയാളി വാര്‍ത്ത.

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ടു ജി സ്‌പെക്ട്രം കേസില്‍ നിന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ സുപ്രീംകോടതി നീക്കി. കേസ് രഞ്ജിത് സിന്‍ഹക്ക് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ടു ജി കേസില്‍ ആരോപണം നേരിടുന്ന കമ്പനിയിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയതിലെ അപാകത ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
രഞ്ജിത് സിന്‍ഹക്ക് പകരം അദ്ദേഹത്തിന് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന്‍ കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് രഞ്ജിത് സിന്‍ഹക്ക് കൈമാറാതെ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യണം. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിരമിക്കാന്‍ ഒരുമാസം മാത്രം ബാക്കി നില്‍ക്കെ രഞ്ജിത് സിന്‍ഹയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സുപ്രീംകോടതി ഇടപെടലോടെ ഉണ്ടായിരിക്കുന്നത്. ടു ജി കേസില്‍ ഈ തീരുമാനം എടുത്ത സാഹചര്യത്തില്‍ സമാപനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന കല്‍ക്കരി അഴിമതി കേസില്‍ നിന്നും രഞ്ജിത് സിന്‍ഹക്ക് മാറിനില്‍ക്കേക്കേണ്ടിവരും.
ഇതിനിടെ കല്‍ക്കരി കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി സിബിഐ അറിയിച്ച കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ പ്രത്യേക കോടതി ഉത്തരവിട്ടു. മുന്‍കല്‍ക്കരി സെക്രട്ടറി പി.സി.പരാഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് വീണ്ടും അന്വേഷണം നടത്തുക.അന്വേഷണം മുന്‍പ്രധാനമന്ത്രിയിലേക്ക് നീളാനും സാധ്യതയുണ്ട്.
ടു ജി സ്‌പെക്ട്രം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ആരോപണം നേരിടുന്ന കമ്പനിയിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയത് ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയ വാദങ്ങള്‍ അംഗീകരിച്ചുകൊണ് സുപ്രീംകോടതിയുടെ നടപടി. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ സിബിഐ ഇദ്യോഗസ്ഥര്‍ക്ക് നേരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സിബിഐ ഡയറക്ടര്‍ക്ക് വേണ്ടി മുഴുവന്‍ ഉദ്യോഗസ്ഥരും കോടതിയില്‍ എത്തേണ്ടകാര്യമെന്തെന്ന് ചോദിച്ച കോടതി ഉദ്യോഗസ്ഥര്‍ രഞിജ് സിന്‍ഹയുടെ ഏജന്റുമാരാണോ എന്നും ചോദിച്ചു. അതിന് ശേഷമാണ് രഞിജ് സിന്‍ഹ കേസന്വേഷണത്തില്‍ സ്വയം മാറിനില്‍ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (1 hour ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (1 hour ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (2 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (5 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (5 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (5 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (5 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (5 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (5 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (5 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (7 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (7 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (7 hours ago)

Malayali Vartha Recommends