ബാബ റാംപാലിന്റെ ആശ്രമത്തില്‍ തോക്കുകളും ഗര്‍ഭപരിശോധന കിറ്റുകളും കണ്ടത്തി

വിവാദ ആത്മീയ ആചാര്യന്‍ ബാബ റാംപാലിന്റെ ആശ്രമത്തില്‍ തോക്കുകളും വെടിക്കോപ്പുകളും ഗര്‍ഭ പരിശോധനാ കിറ്റുകളും പോലീസ് കണ്ടെടുത്തു. ആശ്രമത്തില്‍ പരിശോധനയ്‌ക്കെത്തിയ ഹരിയാനാ പൊലീസിലെ പ്രത്യേക അന്വേഷണ വിഭാഗമാണ് ആയുധങ്ങളും മറ്റും കണ്ടെത്തിയത്.
തോക്കുകള്‍ക്കു പുറമെ, പെട്രോള്‍ ബോംബുകള്‍, ആസിഡ് സിറിഞ്ചുകള്‍, മുളക് ഗ്രനേഡുകള്‍ എന്നിവയാണ് പൊലീസ് കണ്ടെത്തിയ പ്രധാന ആയുധങ്ങള്‍. ആശ്രമത്തില്‍ റാംപാലിന്റെ മുറിക്ക് തൊട്ടടുത്തു നിന്നാണ് ഗര്‍ഭ പരിശോധനാ കിറ്റുകള്‍ കണ്ടെത്തിയത്.
ആശ്രമത്തിലെ കുളിമുറികളിലൊന്നില്‍ അബോധാവസ്ഥയിലായ നിലയില്‍ ഒരു യുവതിയെയും പോലീസ് കണ്ടെത്തി. ഇവരെ കുളിമുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. മധ്യപ്രദേശിലെ അശോക് നഗര്‍ ഗ്രാമത്തില്‍ നിന്നുള്ള ബിജ് ലേഷ് എന്ന യുവതിയാണ് ഇവരെന്ന് തിരച്ചറിഞ്ഞിട്ടുണ്ട്. യുവതിയെ സമീപത്തുള്ള ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആഢംബര ഹോട്ടലിനെ വെല്ലുന്ന സൗകര്യങ്ങളാണ് ആശ്രമത്തിലുണ്ടായിരുന്നത്. ഒരു സ്വകാര്യ നീന്തല്‍ക്കുളം, ആധുനിക സൗകര്യങ്ങളോടു കൂടിയ എലവേറ്ററുകള്‍, 24 എസി മുറികള്‍ എന്നിവ ആശ്രമത്തിലുണ്ടായിരുന്നു. മുറികളിലൊന്നില്‍ മസാജിങ്ങിനുള്ള സംവിധാനങ്ങളും മറ്റൊന്നില്‍ വ്യായാമ കേന്ദ്രവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
നിരവധി ഹെല്‍മറ്റുകളും വടികളും 800 ലീറ്റര്‍ ഡീസലുള്‍ക്കൊള്ളുന്ന രണ്ട് ടാങ്കുകളും കണ്ടെത്തിയിട്ടുണ്ട്. ആശ്രമത്തിലെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ആശ്രമം മുഴുവന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയും ആശ്രമത്തിലണ്ട്.ഒരു സമയം 1,000 റൊട്ടികള്‍ വരെ നിര്‍മിക്കാവുന്ന യന്ത്രവും ഇതില്‍പെടുന്നു.
ആശ്രമത്തിന് നടുവില്‍ റാംപാലിന് ഇരിക്കാനായി തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടത്തിന് താഴെയാണ് യാതൊരു സംശയവും തോന്നാത്ത വിധത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇവിടം ഒരു പ്രത്യേക മുറിയായി രൂപപ്പെടുത്തി ബാഗുകളിലും അലമാരകളിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























