Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഹാരാഷ്ടാ മന്ത്രിസഭാ വികസനത്തില്‍ ശിവസേനയെ പരിഗണിക്കുമെന്ന് ബിജെപി

23 NOVEMBER 2014 11:11 AM IST
മലയാളി വാര്‍ത്ത.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വേര്‍പെട്ടുപോയ ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. തൊട്ടടുത്ത മന്ത്രിസഭാ വികസനത്തില്‍ ശിവസേനയെ പരിഗണിക്കുമെന്ന് മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രകാന്ത് പാട്ടീല്‍ വ്യക്തമാക്കി. ഡിസംബര്‍ 8 ന് സഭയുടെ ശൈത്യകാല സെഷന് മുമ്പായി മന്ത്രിസഭാ പുന: സംഘടിപ്പിക്കല്‍ ഉണ്ടാകും.സംസ്ഥാനത്തിന് വേണ്ടത് സുസ്ഥിരമായ ഒരു സര്‍ക്കാരാണെന്നും അതുകൊണ്ടു തന്നെ ശിവസേന സര്‍ക്കാരിന്റെ പങ്കാളികളാകേണ്ടത് ആവശ്യമാണ്.
രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകും. എന്തായാലും നവംബര്‍ 25 നും 30 നും ഇടയില്‍ ഉണ്ടായേക്കാവുന്ന മന്ത്രിസഭാ വികസനത്തില്‍ ശിവസേന ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് പാട്ടീല്‍ പറഞ്ഞു. ഇപ്പോള്‍ ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഫട്‌നാവീസ് ഇന്നലെ ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം ചര്‍ച്ച ചെയ്ത് ശിവസേനയുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം എടുത്തതായിട്ടാണ് വിവരം. ശിവസേന എന്നും ബിജെപിയുടെ സുഹൃത്താണ്. ഇന്നും നാളെയും ഭാവിയിലും അങ്ങനെയായിരിക്കുമെന്ന് ഫട്‌നാവീസും പറഞ്ഞു.
അതേസമയം ഉപമുഖ്യമന്ത്രി എന്ന തങ്ങളുടെ ആവശ്യത്തില്‍ ഉറച്ച് തന്നെ നില്‍ക്കുകയാണ് ശിവസേന. നേരത്തേ തങ്ങള്‍ മികച്ച പങ്കാളിത്തം നല്‍കിയിട്ടുള്ള ബിജെപി ഇപ്പോള്‍ സ്വാര്‍ത്ഥരായി മാറിയിരിക്കുകയാണെന്നാണ് ശിവസേനയുടെ പരിഭവം.തങ്ങളാണ് ഭരണത്തിലെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും മന്ത്രിസഭയിലെ നിര്‍ണ്ണായക വകുപ്പുകളും ബിജെപിയ്ക്ക് നല്‍കുമായിരുന്നെന്നും ശിവസേന നേതാക്കള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (1 hour ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (1 hour ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (2 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (5 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (5 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (5 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (5 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (5 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (5 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (5 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (7 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (7 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (7 hours ago)

Malayali Vartha Recommends