ജമ്മുവില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള തുരന്തോ എക്‌സ്പ്രസ് ട്രെയിനില്‍ അതിക്രമിച്ച് കയറിയ ആയുധധാരികള്‍ രണ്ട് എ.സി കോച്ചുകളില്‍ കവര്‍ച്ച നടത്തി

ജമ്മുവില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള തുരന്തോ എക്‌സ്പ്രസ് ട്രെയിനില്‍ ചമ്പല്‍ മോഡല്‍ കവര്‍ച്ച നടന്നു. ട്രെയിനില്‍ അതിക്രമിച്ച് കയറിയ ആയുധധാരികള്‍ രണ്ട് എ.സി കോച്ചുകളിലാണ് കവര്‍ച്ച നടത്തിയത്. യാത്രക്കാരെ ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. ഇന്നു പുലര്‍ച്ചെ 3.30നാണ് സംഭവം നടന്നത്. ബാട്‌ലി സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് ആയുധങ്ങളുമായി കവര്‍ച്ചക്കാര്‍ എ.സി കോച്ചുകളിലേക്ക് കയറിയത്.
പത്തോളം അംഗങ്ങളുള്ള സംഘം ബി3, ബി7 കോച്ചുകളിലേക്ക് കയറുകയായിരുന്നു. ഉറങ്ങി കിടക്കുകയായിരുന്ന യാത്രക്കാരുടെ കഴുത്തില്‍ കത്തി വെച്ച് വിലപിടിപ്പുള്ളതെല്ലാം കവരുകയായിരുന്നുവെന്ന് യാത്രക്കാര്‍ റെയില്‍വേക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പണം, മൊബൈല്‍ ഫോണുകള്‍, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ളതെല്ലാം കവര്‍ച്ചക്കാര്‍ കൈക്കലാക്കി. കവര്‍ച്ചാ സംഘം 15 മിനിറ്റോളം കോച്ചുകളില്‍ ഉണ്ടായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ റെയില്‍വേ സംരക്ഷണസേന കേസെടുത്ത് അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha
























