വേതന വര്‍ധന ആവശ്യപ്പെട്ട് ബെസ്റ്റ് ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിംഗ് (ബെസ്റ്റ് ) ബസ് ജീവനക്കാര്‍ ഒന്‍പതു ദിവസമായി നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു

വേതന വര്‍ധന ആവശ്യപ്പെട്ട് ബെസ്റ്റ് ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിംഗ് (ബെസ്റ്റ് ) ബസ് ജീവനക്കാര്‍ ഒന്‍പതു ദിവസമായി നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. പത്തു ഘട്ടമായി വേതന വര്‍ധന നടപ്പാക്കാമെന്ന ഉറപ്പിലാണു സമരം പിന്‍വലിച്ചതെന്ന് ബെസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവ് ശശാങ്ക് റാവു പറഞ്ഞു. മെട്രോ സിറ്റിയിലെ ലക്ഷക്കണക്കിനു സീസണ്‍ ടിക്കറ്റുകാര്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമായി.
ദിവസം 80 ലക്ഷം പേരാണ് ബെസ്റ്റ് ബസിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. ബെസ്റ്റ് ബസ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സംസ്ഥാനതല ഹൈ പവര്‍ കമ്മിറ്റി, ഇടക്കാല ആശ്വാസമായി പത്തു ഘട്ടമായി വേതന വര്‍ധന നടത്തണമെന്നു സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























