ജമ്മു-ഡല്‍ഹി തുരന്തോ എക്സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച; ആയുധധാരികളായ കവര്‍ച്ചക്കാര്‍ കത്തികാട്ടി യാത്രക്കാരെ കൊള്ളയടിച്ചു

ജമ്മു-ഡല്‍ഹി തുരന്തോ എക്സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച. ആയുധധാരികളായ കവര്‍ച്ചക്കാര്‍ കത്തികാട്ടി യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ന് ഡല്‍ഹിയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് കവര്‍ച്ച നടന്നത്. ബാഡ്ലിയില് സിഗ്നല്‍ ലഭിക്കാന്‍ ട്രെയിന്‍ കാത്തുകിടക്കുമ്ബോഴായിരുന്നു സംഭവം.
ട്രെയിനിലെ രണ്ട് എസി കോച്ചുകളിലാണ് കൊള്ളക്കാര്‍ കയറിയത്. യാത്രക്കാരുടെ പണം, സ്വര്‍ണം, മൊബൈല്‍ ഫോണ്‍, ബാഗുകള്‍ എന്നിങ്ങനെ വിലപിടിപ്പുള്ളതെല്ലാം കവര്‍ന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. പത്തോളം കവര്‍ച്ചക്കാര്‍ കോച്ചിലേക്ക് ഇരച്ചുകയറിയ ശേഷം യാത്രക്കാരുടെ കഴുത്തില്‍ കത്തിവച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍ നല്കാന് ആവശ്യപ്പെടുകയായിരുന്നു.
പതിനഞ്ച് മിനിറ്റോളം ഇവര്‍ കമ്ബാര്‍ട്ട്മെന്റില്‍ തങ്ങി. ഇതിനു ശേഷം ട്രെയിനില്‍നിന്നും ചാടി ഇരുളില്‍ മറഞ്ഞു. സംഭവം നടക്കുമ്ബോള്‍ കമ്ബാര്‍ട്ട്മെന്റില്‍ സുരക്ഷാ ജീവനക്കാര്‍ ആരുമുണ്ടായിരുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























