ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലേക്കു ഗോഎയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ പറത്തുന്നതില്‍ കേന്ദ്രത്തിന്റെ വിലക്ക്

ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലേക്കു വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ഗോഎയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. ഇരു കന്പനികളുടെയും എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്കാണ് പോര്‍ട്ട് ബ്ലയറിലേക്കു പറക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ച്ചയായി തകരാര്‍ സംഭവിക്കുന്ന പ്രാറ്റ് ആന്‍ഡ് വിനി എന്‍ജിനുകളാണ് ഈ വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത് എന്നതാണ് വിലക്കിനു കാരണമായി വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
ഈ മാസം എട്ടിന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനങ്ങളിലെ തകരാറുകള്‍ കണ്ടെത്തി അതിവേഗം പരിഹരിക്കാനും ഇന്‍ഡിഗോ, ഗോഎയര്‍ വിമാന കന്പനികളോട് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശിച്ചു.
"
https://www.facebook.com/Malayalivartha
























