Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മോദി മാജിക്; മുങ്ങിയത് ഉജ്ജയിനിയില്‍ പൊങ്ങിയതു ഗംഗയില്‍; ഫോട്ടോഷോപ്പില്‍ എന്നും എതിരാളികളെ ഞെട്ടിച്ചിട്ടുള്ള മോദി ഇത്തവണ തീർത്തത് മറ്റൊരു അത്ഭുതം ; കുംഭമേളചിത്രങ്ങൾ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

18 JANUARY 2019 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

നരേന്ദ്ര മോദി ഒരിക്കല്‍ക്കൂടി സോഷ്യല്‍മീഡിയയിലെ ട്രോള്‍ചിത്രങ്ങളുടെ താരമാകുമ്പോള്‍ അതിനു സവിശേഷതകള്‍ ഏറെയാണെന്നതും കൌതുകമുണര്‍ത്തുന്നു. ഫോട്ടോഷോപ്പില്‍ എന്നും എതിരാളികളെ ഞെട്ടിച്ചിട്ടുള്ള മോദി ഇത്തവണ മറ്റൊരു അത്ഭുതമാണ് തീര്‍ത്തിരിക്കുന്നത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌ രാജിൽ നടക്കുന്ന അർധ കുംഭമേളയിൽ പങ്കുകൊണ്ട് നരേന്ദ്രമോദി ഗംഗയില്‍ മുങ്ങിനിവരുന്നതാണെന്ന പേരില്‍ ഫേസ്ബുക്കില്‍ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയത് കഴിഞ്ഞ ദിവസമാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ അതു വൈറലായി. മോദി അനുകൂല ഫേസ്ബുക്ക് പേജായ വി സപ്പോര്‍ട്ട് നാഷണലിസത്തിലാണ് ചിത്രം ആദ്യമായി വന്നത്. സത്യത്തില്‍ കുംഭമേള നടക്കുന്ന പ്രയാഗയിലേക്ക് മോദി പോയിട്ടില്ല. പിന്നെങ്ങനെ ഈ ചിത്രം എന്ന അന്വേഷണമാണ് ഫേസ്ബുക്ക് കുറ്റാന്വേഷകരെ പതിനഞ്ചു വര്‍ഷം പിന്നിലേക്കു നയിച്ചത്. 2004 ൽ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നടന്ന ഉജ്ജയ്ൻ സിംഹസ്ഥ എന്ന ആഘോഷത്തിൽ പങ്കെടുത്ത മോഡിയുടെ ചിത്രങ്ങളാണ‌് ഗംഗാസ്നാനം എന്ന രീതിയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത‌് എന്ന സത്യം അവര്‍ മനസ്സിലാക്കി. 12 വർഷത്തിലൊരിക്കലാണ‌് ഉജ്ജയിനിയിലെ ശിപ്ര നദീതീരത്ത് സിംഹസ്ഥ ആഘോഷം നടക്കുന്നത്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഈ ആഘോഷത്തിൽ പങ്കെടുത്തത്. ഗൂഗിളിന്റെ റിവേഴ്സ് ഇമേജ് സെർച്ച് എന്ന സംവിധാനം ഉപയോഗിച്ചാണ് ഉജ്ജയിനിയില്‍ മുങ്ങി ഗംഗയില്‍ പൊങ്ങിയ മോദി മാജിക് ഫേസ്ബുക്ക് കുറ്റാന്വേഷകര്‍ പൊളിച്ചടുക്കിയത്.

പക്ഷേ, ഈ സത്യമൊന്നും മോദിഭക്തര്‍ക്കു പ്രശ്നമല്ല. കുംഭമേളയില്‍ പങ്കെടുത്ത മോദിയെ പുകഴ്ത്തിക്കൊണ്ട് നൂറുകണക്കിനു പേരാണ് ലൈക്കും കമന്റും ഷെയറുമായി കടന്നുവന്നിരിക്കുന്നത്. മോദി ആറ്റില്‍ മുങ്ങുന്ന പടം കണ്ടതിന്റെ പേരില്‍ ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനം കൊള്ളുന്നവരെപ്പോലും കൂട്ടത്തില്‍ കാണാം. മോദി രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്താന്‍ ഇതു കാരണമാകും എന്നു ഉറപ്പിക്കുന്നവരെയും കാണാം. ഇന്ത്യയിലെമ്പാടുമുള്ള നമോസേനകള്‍ ഈ ചിത്രങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു.

തങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രം പതിനഞ്ചുവര്‍ഷം മുമ്പ് നരേന്ദ്ര മോദി ഗുജറാത്ത് പ്രധാനമന്ത്രി ആയിരുന്ന കാലത്തുള്ളതാണെന്ന് മാധ്യമങ്ങള്‍ വിളിച്ചു പറയുന്നത് മോദി ഭക്തര്‍ അവഗണിക്കുന്നുവെങ്കിലും അതിനെ ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഫേസ്ബുക്കില്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പത്തു വര്‍ഷം ചലഞ്ചിനെ പരാജയപ്പെടുത്താന്‍ മോദി ബോധപൂര്‍വ്വം ഇടപെട്ടതാണെന്നാണ് ട്രോളുകള്‍ പറയുന്നത്. മോദി പതിനഞ്ചുവര്‍ഷം ചെറുപ്പത്തിലേക്കു തിരിച്ചുപോയിരിക്കുകയാണെന്ന് അവര്‍ പറയുന്നു.

എന്തായാലും, സോഷ്യല്‍ മീഡിയയില്‍ ഈ ആഴ്ച തന്നെ പല പ്രാവശ്യം മോദി പരിഹാസ കഥാപാത്രമായിക്കഴിഞ്ഞു. ആരോരുമറിയാതെ അന്താരാഷ്ട്ര പുരസ്കാരം എന്ന പേരില്‍ ഫിലിപ്പ് കോട്ലർ പ്രസിഡൻഷ്യൽ പുരസ്കാരം മോദിക്ക് നല്‍കിയതിന്റെ പേരിലായിരുന്നു ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ ട്രോളന്മാര്‍ കുടഞ്ഞത്. കൊടുത്തതാരെന്നും സംഘടിപ്പിച്ചതാരെന്നും ഇപ്പോഴും അതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പുതിയ മുങ്ങിപ്പൊങ്ങലുമായി ഇന്ത്യയുടെ പ്രധാനമന്ത്രി വീണ്ടും തൊണ്ടിയോടെ പിടിക്കപ്പെടുന്നത്.

കാര്യം കള്ളത്തരം കൈയോടെ പിടിച്ചതാണെങ്കിലും ഇതൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുമ്പില്‍ നില്‍ക്കാനുള്ള ബിജെപിയുടെ അടവാണെന്ന് വിലയിരുത്തുന്നവരും ഉണ്ട്. മണ്ടന്മാരായ ഇന്ത്യക്കാര്‍ക്ക് സത്യമോ വ്യാജമോ എന്നത് പ്രശ്നമല്ലെന്നും എന്തിന്റെയെങ്കിലും പേരില്‍ കളത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് പ്രധാനമെന്നും ബിജെപി വിശ്വസിക്കുന്നു എന്നാണ് ഇതിനെക്കുറിച്ച് അവര്‍ വിലയിരുത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (13 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (20 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (27 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (40 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (58 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (3 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (3 hours ago)

Malayali Vartha Recommends